Sports

വിരാട്‌കോഹ്ലിയും അനുഷ്‌ക്കയും ഇന്ത്യ വിട്ടേക്കും; ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കുമെന്ന് അഭ്യൂഹം

ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ സൂപ്പര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി ഇന്ത്യ വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. സൂപ്പര്‍താര ദമ്പതികളായ വിരാട്‌കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും ഭാവിയില്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കുമെന്നാണ് ഊഹാപോഹങ്ങള്‍. ദമ്പതികള്‍ ഗണ്യമായ സമയവും ലണ്ടനില്‍ ചെലവഴിക്കുന്നതാണ് ഈ ഊഹാപോഹത്തിന് കാരണമായിരിക്കുന്നത്.

ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈയില്‍ നടന്ന വിജയ പരേഡിന് ശേഷം കോഹ്ലിയും അനുഷ്‌ക്കയും ലണ്ടനിലേക്ക് പോയിരുന്നു.
2023 ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നു ഇടവേളയെടുത്തപ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കോഹ്ലി പോയത് യുകെയിലേക്ക് ആയിരുന്നു. അനുഷ്‌കയ്ക്കൊപ്പം ലണ്ടനിലേക്കു പതിവ് സന്ദര്‍ശനങ്ങള്‍ നടത്തുന്ന ദമ്പതികള്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് പലപ്പോഴും ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഇടുന്നത് പതിവാണ്.

ഫെബ്രുവരിയില്‍ ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ വെച്ച് മകള്‍ വാമികയ്ക്കൊപ്പം കോഹ്ലി ചിത്രമെടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ടിരുന്നു. അവരുടെ മകന്‍ അക്കായുടെ ജനനവും ഈ ഊഹാപോഹങ്ങളില്‍ ഒരു പ്രധാന പങ്ക് വഹിച്ചു. അകായ് യുകെയിലെ ആശുപത്രിയിലാണ് ജനിച്ചത്. മകന്റെ ജനനസമയത്ത് യുകെയില്‍ ഉണ്ടായിരുന്നതിനാല്‍ കോഹ്ലിക്ക് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നഷ്ടമായെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവങ്ങള്‍ ദമ്പതികളുടെ രാജ്യവുമായുള്ള ശക്തമായ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

മാത്രമല്ല, യുകെയിലെ അനുഷ്‌കയുടെയും വിരാടിന്റെയും പ്രൊഫഷണല്‍ ഇടപഴകലും ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. യുകെയിലെ വെസ്റ്റ് യോര്‍ക്ക്ഷയര്‍ ആസ്ഥാനമായുള്ള മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സിയായ മാജിക് ലാമ്പിന്റെ ഡയറക്ടര്‍മാരുടെ പട്ടികയില്‍ ദമ്പതികള്‍ ഉണ്ട്.

പ്രൊഫഷണലായുള്ള ഈ പ്രതിബദ്ധതയും യുകെയുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതുപോലുള്ള വ്യക്തിപരമായ കാരണങ്ങളും ഈ നീക്കത്തെ സ്വാധീനിച്ചേക്കാം