നമ്മുടെ ശരീരത്തില്‍ ആവശ്യമായ പോഷകളിൽ ഒന്നാണ് പ്രോട്ടീന്‍. തീവ്രമായ ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളിലും സ്‌ട്രെങ്ത് പിരശീലനത്തിലുമൊക്കെ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ അല്‍പം അധികമായി വേണ്ടി വരുന്നു. ചിലപ്പോള്‍ പ്രോട്ടീന്‍ പൗഡറിനെയും ആശ്രയിക്കേണ്ടതായി വരുന്നു. വൃക്ക നാശം ഉണ്ടാക്കും, അതെല്ലാം സ്റ്റിറോയിഡുകളാണ്, അത് പുരുഷന്മാര്‍ക്കുള്ളതാണ്, ഇതൊക്കെയാണ് പൊതുവായ എന്നാല്‍ ഈ ധാരണങ്ങളെ അകറ്റുകയാണ് എച്ച് ടി ലൈഫ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രിഷനിലിസ്റ്റായ ശിഖ സിങ് .
ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പ്രതിദിന പ്രോട്ടീന്‍ ലഭിക്കാത്ത ആര്‍ക്കും പ്രോട്ടീന്‍ സപ്ലിമെന്റികള്‍ കഴിക്കാം. സ്ത്രീ- പുരുഷ ഭേദമില്ല. നമ്മുടെ ശരീരഭാരത്തിന് ഒരോ കിലോയ്ക്ക് ഒരോ ഗ്രാം വീതം പ്രോട്ടീന്‍ കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇതില്‍ നിറയെ കെമിക്കലും സ്റ്റിറോയിഡുകളുമാണെന്ന് ഒരു തെറ്റി ധാരണയുണ്ട്. പ്രോട്ടീന്‍ പാലുത്പാദനത്തിന്റെ ഒരു ഉപോത്പന്നം മാത്രമാണ്. ഇത് അരിച്ച് ശുദ്ധീകരിച്ച് ഉണക്കി പൗഡര്‍ രൂപത്തിലാക്കുന്നു. അമിനോ ആസിഡുകള്‍ അടങ്ങിയിരിക്കുന്നവ സുരക്ഷിതമാണ്.
പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കൃത്യമായ അളവിലാണ് കഴിച്ചതെങ്കിൽ വൃക്കനാശം ഉണ്ടാകില്ലെന്നും ശിഖ പറയുന്നു. നിലവാരമുള്ള സുരക്ഷിതമായ പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ വേണം ഉപയോഗിക്കാന്‍. മിതമായി ഉപയോഗിക്കണം.
പ്രോട്ടീന്‍ പ്രതിരോധ പ്രവര്‍ത്തത്തിനും കോശങ്ങളുടെ അറ്റകുറ്റപണികള്‍ക്കും ചര്‍മ്മത്തിന്റെയും മുടിയുടെയും പേശികളുടെയും പരിപാലനത്തിനും സഹായിക്കും. പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കാനായി നിങ്ങള്‍ ജിമ്മില്‍ പോകുന്നവരാകണമെന്നില്ല. നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീന്റെ അഭാവമുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നിര്‍ദ്ദിഷ്ട അളവില്‍ കഴിക്കാവുന്നതാണ്.