Celebrity

ഒരു റീലിന് 6 ലക്ഷം, 41 കോടിയുടെ ആസ്തി; 2.5 ലക്ഷം ദിവസ വരുമാനം ! സത്യം വെളിപ്പെടുത്തി അപൂർവ

സമൂഹമാധ്യമങ്ങളിലെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ച ഒരു കണ്ടന്റ് ക്രിയേറ്ററുടെ വരുമാനത്തെക്കുറിച്ചാണ്. ‘ദി റിബൽ കിഡ്’ എന്നറിയപ്പെടുന്ന കണ്ടന്റ് ക്രിയേറ്ററും ട്രെയ്റ്റേഴ്‌സിലെ മത്സരാർഥിയുമായ അപൂർവ മുഖിജയുടെ വരുമാനത്തെക്കുറിച്ചാണ് ചർച്ചകൾ.

മാധ്യമങ്ങളിൽ. 41 കോടിയുടെ ആസ്തിയുണ്ടെന്ന വാർത്ത താനും വായിച്ചിരുന്നുവെന്നും എന്നാൽ അതിന്റെ പത്തിലൊന്ന് ആസ്തി പോലും തനിക്കില്ലെന്നുമാണ് അപൂർവ പറയുന്നത്. ദിവസവും രണ്ടരലക്ഷത്തോളം രൂപ താൻ സമ്പാദിക്കുന്നുണ്ടെന്നും റീലിന് ആറു ലക്ഷം ഈടാക്കാറുണ്ടെന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ വ്യാജമാണെന്നും അവർ വ്യക്തമാക്കി.

‘ആ പണമെല്ലാം എവിടെയാണ്? ഇത്രയും പണമുണ്ടായിട്ടും നമുക്കൊരു വീട് സ്വന്തമാക്കാൻ കഴിയാത്തതെന്തുകൊണ്ടാണെന്നാണ് എന്റെ അമ്മ ചോദിച്ചത്. ഞാൻ ആഗ്രഹിക്കുന്ന പ്രതിഫലം ഒരു ബ്രാൻഡിൽ നിന്നും ലഭിക്കുന്നില്ല. ഞാൻ പറയുന്ന തുക അവരിൽ പലർക്കും സ്വീകാര്യവുമല്ല. ഏതോ ഒരു മാധ്യമം 41 കോടിയുടെ ആസ്തിയുണ്ടെന്ന തരത്തിൽ വാർത്ത പ്രചരിപ്പതുകൊണ്ടു മാത്രം ഞാൻ എങ്ങനെയാണ് അതിസമ്പന്നയാകുന്നത്.’– അപൂർവചോദിക്കുന്നു

അഭിമുഖത്തിനു വേണ്ടി അണിഞ്ഞിരിക്കുന്ന വസ്ത്രം പോലും തനിക്കു സ്വന്തമല്ലെന്നും അഭിമുഖം പൂർത്തിയായ ശേഷം അതു തിരിച്ചു നൽകേണ്ടതാണെന്നും അവർ വെളിപ്പെടുത്തി. പത്തുകോടി രൂപയെങ്കിലും സമ്പാദിക്കാനായാൽ നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലി അവസാനിപ്പിക്കും.’– അപൂർവ വ്യക്തമാക്കി.

വിദ്യാഭ്യാസത്തേക്കാൾ പലരും പ്രാധാന്യം കൽപ്പിക്കുന്നത് കണ്ടന്റ് ക്രിയേറ്റേഴ്സിനാണെന്നു ആരോപിച്ച് ഐഐടി പൂർവവിദ്യാർഥികള്‍ ഉൾപ്പടെയുള്ളവർ അപൂർവയെ വിമർശിച്ചിരുന്നു. മികച്ച ജോലി ലഭിക്കാൻ പലരും വർഷങ്ങൾ പഠനത്തിനായും കഠിനാധ്വാനത്തിനായും ചെലവഴിക്കുമ്പോൾ മറ്റു ചിലർ റീലുകളിലൂടെ കോടിപതികളാകുന്നുവെന്നുമായിരുന്നു വിമർശനം.