എന്ത് ആഹാരവും നന്നായി ചവച്ച് അരച്ച് വേണം കഴിയ്ക്കാന്‍. ചിലര്‍ ആഹാരം ധൃതി പിടിച്ച് കഴിയ്ക്കുന്നത് കാണാം. ഭക്ഷണം എപ്പോഴും സാവധാനത്തില്‍ ചവച്ച് അരച്ച് കഴിച്ചില്ലെങ്കില്‍ അത് നമ്മുടെ ദഹനപ്രക്രിയയെ തന്നെ ബാധിയ്ക്കും. ആഹാരം ചവച്ചരച്ച് കഴിച്ചില്ലെങ്കില്‍ എന്താണ് സംഭവിയ്ക്കുന്നതെന്ന് അറിയാം….
- ഭാരം കൂടും – ആഹാരം കഴിക്കുന്ന രീതിയും ഭാരവര്‍ധനവും തമ്മില്‍ വലിയ ബന്ധമുണ്ട്. നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കിലോ വേഗത്തില്‍ ആഹാരം കഴിച്ചാലോ ഒക്കെ പലപ്പോഴും അമിതവണ്ണമായാകും ശരീരം പ്രതികരിക്കുക. ധാരാളം സമയമെടുത്തു സാവധാനം വേണം ആഹാരം കഴിക്കാന്‍.
- ദഹനപ്രശ്നങ്ങള്‍ – നെഞ്ചെരിച്ചില്‍, മലബന്ധം, പുളിച്ചുതികട്ടല്‍ തുടങ്ങി പല പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. ആഹാരം നന്നായി ബ്രേക്ക്ഡൗണ്‍ ചെയ്യുക എന്ന പ്രക്രിയയാണ് ദഹനത്തിന്റെ ആദ്യപടി. അതു ശരിയായി നടന്നില്ലെങ്കില്‍ പിന്നെ എല്ലാം തകിടം മറിയും. നന്നായി ചവയ്ക്കാത്ത ആഹാരം വയറ്റിലെത്തുമ്പോള്‍ വയറിനു പിന്നെയും ജോലിഭാരം വര്‍ധിക്കുകയാണ്. ഇത് ശരീരത്തിന്റെ കൂടുതല്‍ ഊര്‍ജം കവര്‍ന്നെടുക്കും.
- ഭഷ്യവിഷബാധ – നന്നായി ചവച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധയുണ്ടാകാം.
- പോഷകങ്ങള്‍ എത്തുന്നത് കുറയും – നന്നായി ചവച്ചരയ്ക്കാത്ത ആഹാരത്തില്‍നിന്നു ശരീരത്തിന് പോഷകങ്ങള്‍ പൂര്‍ണമായും വലിച്ചെടുക്കാനാവില്ല. ഇതുമൂലം പോഷകങ്ങളുടെ കുറവു സംഭവിക്കും.
- മൂഡ് സ്വിങ്സ് – ആഹാരവും മനസ്സും തമ്മില്‍ ബന്ധമില്ല എന്നു കരുതിയെങ്കില്‍ തെറ്റി. ആഹാരം ശരിയായല്ല നമ്മുടെ വയറ്റില്‍ എത്തുന്നതെങ്കില്‍ അത് വയറ്റില്‍ ഗ്യാസ് നിറയാന്‍ കാരണമാകും. ഇതു നമ്മെ മൊത്തത്തില്‍ ബാധിക്കും.