ലോകോത്തര ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും. മൂത്ത മകന്‍ തിയാഗോ മെസ്സി, ഇന്റര്‍ മിയാമിയെ പ്രതിനിധീകരിച്ച് അര്‍ജന്റീനയില്‍ തന്റെ ആദ്യ സോക്കര്‍ മത്സരം കളിച്ചതോടെ സമ്പൂര്‍ണ്ണ സോക്കര്‍ മമ്മിയായി മാറിയിരിക്കുകയാണ് അന്റോണല റൊക്കൂസോ.
ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ആതിഥേയത്വം വഹിച്ച ഒരു പ്രത്യേക ടൂര്‍ണമെന്റായ ന്യൂവെല്‍സ് കപ്പിലാണ് കളി നടന്നത്. അവിടെ തന്നെയാണ് ലിയോണേ മെസ്സിയും തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചതും. അര്‍ജന്റീനിയന്‍ മണ്ണില്‍ തിയാഗോയുടെ അരങ്ങേറ്റം ആരാധകരില്‍ ആവേശം ഉണര്‍ത്തി. സോക്കറിലെ വാഗ്ദാനമാകാനുള്ള ഒരു യാത്രയുടെ തുടക്കം.
ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സുമായി പിതാവ് ലയണല്‍ മെസ്സിക്ക് ശക്തമായ ബന്ധം ഉണ്ടായിരുന്നിട്ടും, ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവ് ഈ മൈതാനത്ത് കളിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ 10 വയസ്സുള്ള മകന്‍ ഇന്റര്‍ മിയാമിയുടെ ഐക്കണിക് പിങ്ക് കിറ്റ് ധരിച്ച്, ആവേശഭരിതരായ ജനക്കൂട്ടത്തിന് മുന്നില്‍ ലാസ് ഗാര്‍സാസ് യൂത്ത് ടീമിനൊപ്പം കളിക്കുമ്പോള്‍ എല്ലാ കണ്ണുകളും തിയാഗോയില്‍ ആയിരുന്നു. കുടുംബസംഗമമായിരുന്നു തിയാഗോയുടെ അരങ്ങേറ്റം.
അന്റോണേല റൊക്കൂസോ തന്റെ മകനുവേണ്ടി ആവേശത്തോടെ ആഹ്ലാദിക്കുന്നത് കാണാമായിരുന്നു. ലൂയിസ് സുവാരസിന്റെ ഭാര്യ സോഫിയ ബാല്‍ബിയും അവളോടൊപ്പം ചേര്‍ന്നു. കൂടാതെ പേരക്കുട്ടി പന്തു കളിക്കുന്നത് കാണാന്‍ ലയണല്‍ മെസ്സിയുടെ മാതാപിതാക്കളായ ജോര്‍ജ്ജും സീലിയയും സന്നിഹിതരായിരുന്നു. അവര്‍ അവരുടെ പേരക്കുട്ടിക്ക് പിന്തുണ നല്‍കി.
ആവേശകരമായ മത്സരത്തില്‍ തിയാഗോ മത്സരിക്കുന്നത് അഭിമാനത്തോടെ കണ്ട മാതാവ് ഫോട്ടോഗ്രാഫുകളും വീഡിയോയും പകര്‍ത്തി. ഫീല്‍ഡില്‍ മെസ്സിയുടെ അഭാവം ശ്രദ്ധേയമായിരുന്നെങ്കിലും, തിയാഗോ തന്റെ ഫുട്‌ബോള്‍ കഴിവിന്റെ സൂചനകള്‍ പ്രകടിപ്പിച്ചു. യുവ മെസ്സിക്ക് തന്റെ പിതാവിന്റെ ഇതിഹാസ പാത പിന്തുടരാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.