Hollywood

ഒരു ദിവസം 10 പുരുഷന്മാരെ ചുംബിക്കേണ്ടി വന്നിരുന്നു ; ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ആനിഹത്തവേ

സിനിമയുടെ കെമിസ്ട്രിയുടെ പേരില്‍ തുടക്കകാലത്ത് ഒരു ദിവസം പത്തുപേരെ ചുംബിക്കേണ്ടി വന്നിരുന്നതായി ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി ആനി ഹത്ത്‌വേ. ഇഷ്ടമില്ലാത്ത ഈ കാര്യത്തിനായി ഇഷ്ടക്കേട് ഉള്ളില്‍ വെച്ച് ആവേശഭരിതയെപ്പോലെ അഭിനയിക്കേണ്ടി വന്നിരുന്നതായും ഹോളിവുഡ് നടി പറഞ്ഞു. ഹോളിവുഡില്‍ അസുഖകരമായ ഓഡിഷന്‍ രീതികള്‍ പാലിക്കാന്‍ നിര്‍ബ്ബന്ധിതമായ സാഹചര്യത്തെക്കുറിച്ചും സമ്മര്‍ദ്ദത്തെക്കുറിച്ചും അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കുമ്പോഴാണ് നടി പറഞ്ഞത്.

‘കെമിസ്ട്രി ടെസ്റ്റിംഗ്’ എന്ന പേരില്‍ ഒരു ദിവസം 10 പുരുഷന്മാരെയെങ്കിലും ചുംബിക്കേണ്ടി വന്നിരുന്ന ഞെട്ടിക്കുന്ന അനുഭവമായിരുന്നു ഇതെന്ന് ആയിുന്നു ഡെവിള്‍ വെയേഴ്സ് പ്രാഡ താരം വെളിപ്പെടുത്തിയത്. ഇത് കേവലം അസഹ്യമായ അനുഭവം മാത്രമല്ല, മറിച്ച് അഗ്നിപരീക്ഷയായിരുന്നെന്നും എന്നാല്‍ അപ്പോഴും ‘ആവേശം നടിക്കേണ്ടി വന്നിരുന്നു’ എന്നും നടി പറയുന്നു. ഈ പരിപാടി ‘ബുദ്ധിമുട്ടായി’ കാണാതിരിക്കാനുള്ള സമ്മര്‍ദ്ദം എങ്ങനെ അതിജീവിച്ചെന്നും നടി പറഞ്ഞു. അതേസമയം ആരും എന്നെ ഭയപ്പെടുത്താനോ വേദനിപ്പിക്കാനോ ശ്രമിച്ചില്ലെന്നും നടി വ്യക്തമാക്കുന്നു.

2000 കാലത്ത് രസതന്ത്രം പരീക്ഷിക്കാന്‍ നടന്മാരുമായി ചുംബിക്കാന്‍ ഒരു നടിയോട് ആവശ്യപ്പെടുന്നത് സാധാരണ കാര്യമായി കണക്കാക്കപ്പെട്ടിരുന്നു എന്നും നടി പറയുന്നു. അതേസമയം തന്റെ പുതിയ റൊമാന്‍സ് സിനിമയായ ‘ദി ഐഡിയ ഓഫ് യു’ എന്ന ചിത്രത്തില്‍ നടി, തന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ഒരു പുരുഷനുമായി പ്രണയത്തിലാകുന്ന പ്രായമായ ഒരു സ്ത്രീയുടെ വേഷം ചെയ്തു. നിക്കോളാസ് ഗലിറ്റ്‌സൈന്‍ ആണ് സിനിമയില്‍ പ്രായം കുറഞ്ഞ പുരുഷനെ അവതരിപ്പിക്കുന്നത്.

തന്റെ കൗമാരക്കാരിയായ മകളുടെ പ്രിയപ്പെട്ട പോപ്പ് താരവുമായ യുവാവുമായി പ്രണയത്തിലാകുന്ന അവിവാഹിതയായ അമ്മയെ കുറിച്ചുള്ള ഒരു റൊമാന്റിക് കോമഡിയാണ് ദി ഐഡിയ ഓഫ് യു. റെഡ്, വൈറ്റ്, റോയല്‍ ബ്ലൂ (2023), ബോട്ടംസ് (2014), ടേക്കണ്‍ (2017) എന്നീ ചിത്രങ്ങളില്‍ മിന്നും പ്രകടനം നടത്തിയ ഹോളിവുഡില്‍ വളര്‍ന്നുവരുന്ന താരമാണ് 29 കാരനാണ് ഗലിറ്റ്‌സൈന്‍.