അസാധാരണ പ്രതിഭാസങ്ങള്‍, എപ്പോഴും പ്രേക്ഷകരെ ആകര്‍ഷിച്ചിട്ടുണ്ട്, അവയുടെ സാധുതയെക്കുറിച്ചുള്ള നിലനില്‍ക്കുന്ന ജിജ്ഞാസയും ചര്‍ച്ചയുമാണ് അതിന് കാരണമായി കണക്കാക്കേണ്ടത്. ഈ വിഭാഗത്തില്‍ മിത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള രേഖ പലപ്പോഴും മങ്ങുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഒരു മുനമ്പില്‍ നിര്‍ത്തുകയും ചെയ്യുന്നു.
പാരാനോര്‍മല്‍ അന്വേഷകനായ 54 കാരനായ ഡാന്‍ റിവേര, പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗിലുള്ള തന്റെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ ഏറ്റവും ശപിക്കപ്പെട്ട വസ്തുക്കളില്‍ ഒന്നായി അന്നബെല്‍ എന്ന പാവ. ഡാന്‍ റിവേരയെ കാണാതായ ദിവസം അന്നാബെന്‍ പാവയെ അത് സൂക്ഷിക്കപ്പെട്ടിരുന്ന മ്യൂസിയത്തില്‍ നിന്നും കാണാതായെന്നാണ് പ്രചരിക്കുന്ന കിംവദന്തികള്‍.
പ്രേതം കയറിയിട്ടുള്ള പാവയെ കാണാതാകുകയും പിന്നാലെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇതാദ്യമല്ല. പാവയുമായി ബന്ധപ്പെട്ട അക്രമാസക്തമായ അമാനുഷിക പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പക്ഷേ ഇതാദ്യമാണ്. ഡാന്‍ റിവേരയുടെ പെട്ടെന്നുള്ള മരണത്തെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളും ഗൂഢാലോചന സിദ്ധാന്തങ്ങളും ഉണ്ടായിരുന്നിട്ടും, അദ്ദേഹത്തിന്റെ മരണത്തെ അന്നബെല്‍ പാവയുമായി ബന്ധിപ്പിക്കുന്നതിന് വിശ്വസനീയമായ തെളിവുകളൊന്നുമില്ല.
സംഭവസ്ഥലത്ത് നിന്ന് ‘അസാധാരണമോ സംശയാസ്പദമോ’ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മരണകാരണം അന്വേഷണത്തിലാണ്, പോസ്റ്റ്മോര്‍ട്ടം ഫലങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണ്. പ്രേതബാധയുള്ള പാവയുടെ കുപ്രസിദ്ധമായ അസ്വാഭാവിക പ്രവര്‍ത്തനത്തിന്റെ ചരിത്രം കാരണം അതില്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് ചിലര്‍ അനുമാനിക്കുന്നുണ്ടെങ്കിലും, ഈ സിദ്ധാന്തങ്ങള്‍ക്ക് ഔദ്യോഗിക കണ്ടെത്തലുകളുടെ പിന്‍ബലമില്ല. ഗൂഢാലോചന സിദ്ധാന്തക്കാരുടെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പാവയില്‍ 6 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ ആത്മാവുണ്ടെന്നാണ് സിദ്ധാന്തക്കാരുടെ പ്രചരണം.
പ്രേതാനുഭവങ്ങള്‍ ഗവേഷണം ചെയ്യാനുള്ള യാത്രയായ ‘ഡെവിള്‍സ് ഓണ്‍ ദി റണ്‍’ ടൂറിന്റെ ഭാഗമായിട്ടാണ് ഡാരന്‍ പാവയുടെ ശക്തി പരീക്ഷിക്കാന്‍ എത്തിയത്. പ്രശസ്ത പാരാനോര്‍മല്‍ അന്വേഷകരായ എഡ്, ലോറൈന്‍ വാറന്‍ എന്നിവര്‍ സ്ഥാപിച്ച ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോര്‍ സൈക്കിക് റിസര്‍ച്ച് ആണ് ഈ ടൂര്‍ സംഘടിപ്പിച്ചത്. ഡാന്‍ റിവേരയുടെ മരണശേഷവും അന്നബെല്‍ ടൂറുമായി മുമ്പോട്ട് പോകാനാണ് സൊസൈറ്റിയുടെ ഉദ്ദേശം. റിവേരയുടെ മരണത്തെയും കാണാതായ പാവയെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഉണ്ടായിരുന്നിട്ടും, സാഹചര്യങ്ങള്‍ മാറുന്നില്ലെങ്കില്‍ ടൂര്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള പദ്ധതികള്‍ സംഘടന സ്ഥിരീകരിച്ചു.
1970-കളില്‍, ഡോണ എന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി പാവയുമായി ബന്ധപ്പെട്ട വിചിത്രമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. കഥ പ്രചരിച്ചതോടെ, പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എഡും ലോറൈന്‍ വാറനും പാവയെ ഒരു പൈശാചിക ശക്തി ബാധിച്ചിട്ടുണ്ടെന്ന് ചില അവകാശവാദങ്ങള്‍ ഉന്നയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളും മാരകമായ അപകടങ്ങളും ഉള്‍പ്പെടെയുള്ള അക്രമാസക്തമായ സംഭവങ്ങളുമായി ബന്ധിപ്പിച്ചത് അന്നാബെല്ലിന്റെ മിത്തിന് ഭയാനകമായ നിറം നല്‍കി. പാരനോര്‍മല്‍ ഗവേഷകരും സന്ദേഹവാദികളും ഒരുപോലെ പാവയുടെ സങ്കല്‍പ്പിക്കപ്പെട്ട ശക്തികളെ സൂക്ഷ്മമായി പരിശോധിക്കാന്‍ തുടങ്ങി, തെളിവുകളോ വിശദീകരണങ്ങളോ തേടി. എന്നാല്‍ വ്യക്തമായ തെളിവുകളൊന്നും കിട്ടിയില്ല.
അതേസമയം അന്നാബെല്‍ പാവയില്‍ ഒന്നുമില്ലെന്നും കേള്‍ക്കുന്നതെല്ലാം ബിസിനസിന്റെ ഭാഗമാണെന്നുമുള്ള വസ്തുതകളാണ് കാണപ്പെടുന്നത്. പ്രേക്ഷകരുടെ താല്‍പ്പര്യം പിടിച്ചെടുക്കാന്‍ ഭയത്തെയും ത്രില്ലിനെയും എങ്ങനെ ഒരു ഉല്‍പ്പന്നമായി ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ശ്രദ്ധേയമായ കേസ് പഠനമായി അന്നബെല്ലിന്റെ ഭയപ്പെടുത്തുന്ന കഥ പ്രവര്‍ത്തിക്കുന്നു. പ്രാദേശിക കിംവദന്തികള്‍ മുതല്‍ ആഗോള മിത്ത് വരെ, അന്നബെല്ലിനെ ഒരു സാംസ്‌കാരിക ഐക്കണാക്കി മാറ്റിയിട്ടുണ്ട്. അവളെ ഒന്നിലധികം സിനിമകളുടെ പ്രധാന കഥാപാ ത്രമാക്കി മാറ്റുകയും ചെയ്തതോടെ പ്രേതാത്മാവ് തേടിയുള്ള ടൂറിനും മൈലേജായി.




