Sports

ഏയ്ഞ്ചല്‍ ഡി മരിയയുടെ വണ്ടര്‍ ഗോള്‍; കോര്‍ണറില്‍ നിന്നും നേരിട്ട് പന്ത് വലയില്‍ എത്തിച്ചു

അര്‍ജന്റീനയുടെ സൂപ്പര്‍താരം ഏയ്ഞ്ചല്‍ ഡി മരിയയുടെ വണ്ടര്‍ ഗോള്‍ പോര്‍ച്ചുഗല്‍ ടീം ബെന്‍ഫിക്കയ്ക്ക് യൂറോപ്യന്‍ സ്വപ്‌നം സജീവമായി നിലനിര്‍ത്താന്‍ അവസരം നല്‍കി. ചൊവ്വാഴ്ച ആര്‍ബി സാല്‍സ്ബര്‍ഗിനെതിരായ മത്സരത്തില്‍ ഒരു കോര്‍ണറില്‍ നിന്ന് എയ്ഞ്ചല്‍ ഡി മരിയ നേരിട്ട് വലകുലുക്കി. ഗ്രൂപ്പ് ഡിയുടെ യൂറോപ്പ ലീഗ് മത്സരത്തിലായിരുന്നു ഡി മരിയയുടെ വണ്ടര്‍ഗോള്‍. ഓസ്ട്രീയന്‍ ടീം സാല്‍സ്ബര്‍ഗിനെതിരേയായിരുന്നു ഗോള്‍. ബെനഫിക്കയ്ക്ക് വിജയം അനിവാര്യമായ മത്സരത്തിലായിരുന്നു ഡി മരിയയുടെ ഗോള്‍ .

അര്‍ജന്റീന ഫോര്‍വേഡ് സഹതാരം ഓര്‍ക്കുന്‍ കൊക്കുവിന് നേരെ തൊടുത്തുവിട് ഇന്‍സ്വിങ്ങിംഗ് കോര്‍ണര്‍ നേരെ വലയിലേക്ക് കയറുകയായിരുന്നു. തുര്‍ക്കി മിഡ്ഫീല്‍ഡര്‍ ക്രോസുമായി ബന്ധപ്പെടുന്നതില്‍ പരാജയപ്പെട്ടെങ്കിലും, പന്ത് ഗോള്‍കീപ്പര്‍ അലക്‌സാണ്ടര്‍ ഷ്‌ലാഗറിനെ മറികടന്ന് വലയില്‍ എത്തി. മത്സരം പോര്‍ച്ചുഗീസ് ടീം 3-1ന് വിജയിക്കുകയും ചെയ്തു. ഗെയിമിലെ ആദ്യ ഗോളായിരുന്നു ഡി മരിയയുടേത്. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ ഹിറ്റാകുകയും ആരാധകരില്‍ നേകര്‍ കമന്റുമായി എത്തുകയു ചെയ്തു.

ഇടവേളയ്ക്ക് ശേഷം ലൂക്കാ സുസിക്കിലൂടെ സാല്‍സ്ബര്‍ഗ് തിരിച്ചടിച്ചു. എന്നാല്‍ സ്റ്റോപ്പേജ് ടൈമില്‍ ആര്‍തര്‍ കാബ്രാലിന്റെ ഗോള്‍ സാല്‍സ്‌ബെര്‍ഗിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിക്കുകയും കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രിയന്‍ ബുണ്ടസ്ലിഗ ചാമ്പ്യന്‍മാരെ യൂറോപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. യൂറോപ്പ ലീഗിന്റെ പ്രാഥമിക നോക്കൗട്ട് റൗണ്ടിലേക്ക് കടന്ന ബെന്‍ഫിക്കയ്ക്ക് ബ്രൈറ്റണ്‍, റേഞ്ചേഴ്സ്, അല്ലെങ്കില്‍ റോമ എന്നിവരില്‍ ആരെയെങ്കിലും നേരിടേണ്ടി വരും.