Celebrity

ഏതോ വാര്‍മുകിലില്‍ കിനാവിലെ മുത്തായ് നീ വന്നു….ചേച്ചിയ്‌ക്കൊപ്പമുള്ള മനോഹരമായ വീഡിയോയുമായി അനശ്വര

ബാലതാരമായി എത്തി മലയാളികളുടെ മനംകവര്‍ന്ന താരമാണ് അനശ്വര രാജന്‍. പിന്നീട് നായികയായി എത്തി ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ആളുകള്‍ പ്രതീക്ഷയോടെ കാണുന്ന താരമായി മാറാനും അനശ്വരയ്ക്ക് സാധിച്ചിട്ടുണ്ട്. നേര്, അബ്രഹാം ഓസ്ലര്‍ എന്നിങ്ങനെ ഈ വര്‍ഷം റിലീസിനെത്തിയ ഹിറ്റ് സിനിമകളിലൊക്കെ അനശ്വരയുടെ ഗംഭീര പ്രകടനമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സിനിമകള്‍ കഴിയുംതോറും നടി അഭിനയത്തിലുള്ള കഴിവുകള്‍ മെച്ചപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഫോട്ടോഷൂട്ടുകളിലൂടെ അനശ്വര സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കാറുണ്ട്. ഗ്ലാമറസായി വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സദാചാര ആക്രമണവും അനശ്വര നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ചേച്ചിയ്‌ക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് അനശ്വര പങ്കുവെച്ചിരിയ്ക്കുന്നത്.

ഇളയ കുട്ടികള്‍ക്ക് ചേച്ചി എന്നു പറഞ്ഞാല്‍ അമ്മ തന്നെയാണ്. തനിക്കും തന്റെ ചേച്ചി അമ്മയെ പോലെ തന്നെയാണെന്ന് പറഞ്ഞു കൊണ്ടാണ് അനശ്വര വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.”എന്നിലെ കുട്ടി നിന്നിലെ അമ്മയെ ആരാധിക്കുന്നു..എന്റെ എക്കാലത്തെയും വീടിന് ജന്മദിനാശംസകള്‍” എന്നാണ് ചേച്ചിയ്ക്ക് പിറന്നാള്‍ ആശംസിച്ചു കൊണ്ട് അനശ്വര കുറിയ്ക്കുന്നത്. ”ഏതോ വാര്‍മുകിലില്‍ കിനാവിലെ മുത്തായ് നീ വന്നു…” എന്ന മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ഒരുക്കിയിരിയ്ക്കുന്നത്.

അനശ്വരയ്ക്ക് ചേച്ചി മുടി കെട്ടികൊടുക്കുന്നതും, സാരി ഉടുപ്പിയ്ക്കുന്നതും, ഒരുമിച്ച് ഉറങ്ങുന്നതും, യാത്ര ചെയ്യുന്നതുമൊക്കെയാണ് വീഡിയോയില്‍ ഉള്ളത്.

വീഡിയോ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക


https://www.instagram.com/p/C3HYs3iSuZD/