Celebrity

കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ആദിത്യയും അനന്യയും: ഡിന്നര്‍ ഡേറ്റിനെന്ന് അഭ്യൂഹം

ബോളിവുഡ് താരം ആദിത്യ റോയി കപൂറും അനന്യ പാണ്ഡെയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും ഒരുമിച്ച് എത്തുന്ന് പൊതുപരിപാടികളില്‍ എല്ലാം ഇവര്‍ ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത പ്രചരിക്കാറുണ്ട്.

ഇതിനിയടില്‍ ഇരുവരും ഒന്നിച്ച് ഒരു അത്താഴവിരുന്നിന് എത്തിയത് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍സറ്റ്ഗ്രാമില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ അത്താഴത്തിന് റെസ്റ്ററന്റിലേയ്ക്ക് കയറും മുമ്പ് ഇരുവരും ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്. അത്താഴത്തിന് എത്തിയ അനന്യ കറുത്ത നിറത്തിലുള്ള മിനി വസ്ത്രമാണ് ധരിച്ചിരുന്നത്. മിനിമല്‍ മെയ്ക്കപ്പില്‍ മുടി അഴിച്ചിട്ടിരുന്നു. കറുത്ത ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചായിരുന്നു ആദിത്യ എത്തിയത്.

ഇരുവരും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമീപകാലത്ത് പലയിടത്ത് ഇരുവരെയും ഒന്നിച്ച് കാണുന്നത് ഡേറ്റിജ് കിംവദന്തികള്‍ ശക്തമാകാന്‍ കാരണമായി. ഇരുവരുടെയും റോമാന്റിക്ക് യൂറോപ്യന്‍ അവധിക്കാല യാത്രകളുടെ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു.

https://www.instagram.com/reel/Cy7WXSso2cL/?utm_source=ig_web_copy_link