അനന്യ പാണ്ഡെയും ആദിത്യ റോയ് കപൂറും കഴിഞ്ഞ വര്‍ഷം മുതല്‍ ഡേറ്റിങ്ങിലാണ് എന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അനന്യ പാണ്ഡെയും ആദിത്യ റോയി കപൂറും മുംബൈയില്‍ ഉണ്ടായിരുന്നു. ചില ഫോട്ടോഗ്രാഫര്‍മാര്‍ അവരെ വളഞ്ഞ് ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചു. ഇരുവരും ഒന്നിച്ച് പോസ് ചെയില്ലെങ്കിലും രണ്ടുപേരും തനിയെ വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അനന്യപണ്ഡെ നാണം കൊണ്ട് ചുവന്നിരുന്നു. വെള്ള ഷര്‍ട്ടും വെള്ള പാന്റുമാണ് ആദിത്യ ധരിച്ചത്. വെള്ള ഷാര്‍ട്ടും ജീന്‍സുമായിരുന്നു അനന്യയുടെ വേഷം. ചലച്ചിത്ര നിര്‍മ്മാതാവ് വിക്രമാദിത്യ മേട്വാനെയുടെ മുംബൈയിലെ പ്രൊഡക്ഷന്‍ ഹൗസ് സന്ദര്‍ശിക്കുകയായിരുന്നു ഇവര്‍. ഇരുവരും തമ്മിലുള്ള ഡേറ്റിങ് കിംവദന്തി കുറച്ചു നാളുകളായി അന്തരീക്ഷത്തിലുണ്ട്. എന്നാല്‍ ഇരുവരും ഇത് നിഷേധിക്കുകയോ സ്ഥിരീകരിക്കുയോ ചെയ്തിട്ടില്ല.
