Lifestyle

ഇന്ത്യക്കാര്‍ക്ക് ‘അംബാസഡര്‍ കാര്‍’ വെറുമൊരു കാറല്ല ; ആനന്ദ് മഹീന്ദ്രയുടെ വീഡിയോ വൈറല്‍

അനേകം ഇന്ത്യക്കാര്‍ക്ക് ‘അംബാസഡര്‍ കാര്‍’ വെറുമൊരു കാറല്ല. ഒരു കാലഘട്ടത്തിന്റെ അന്തസ്സിന്റെ പ്രതീകം കൂടിയായിരുന്നു. അതായരിക്കാം ഐക്കണിക് ഹിന്ദുസ്ഥാന്‍ അംബാസഡറിന്റെ അസംബ്ലി ലൈന്‍ നിര്‍മ്മാണത്തിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന അന്താരാഷ്ട്ര കാര്‍ മുതലാളി ആനന്ദ് മഹീന്ദ്ര പങ്കിട്ട വീഡിയോ വൈറലായി മാറാന്‍ അധികം സമയം എടുക്കാതിരുന്നത്.

ഒരുകാലത്ത് ഇന്ത്യന്‍ റോഡുകളെ ഭരിച്ചിരുന്ന പ്രിയപ്പെട്ട കാര്‍ സൃഷ്ടിക്കുന്നതിനുള്ള സൂക്ഷ്മമായ പ്രക്രിയയുടെ അപൂര്‍വ ദൃശ്യം വീഡിയോ വാഗ്ദാനം ചെയ്യുന്നു. തൊഴിലാളികള്‍ ഉത്സാഹത്തോടെ അസംബ്‌ളി ചെയ്യുന്നതും പെയിന്റിംഗ് ചെയ്യുന്നതും വിവിധ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതും പ്രിയപ്പെട്ട വാഹനത്തിന് ജീവന്‍ നല്‍കുന്നതും കാണാം.

”ബംഗള സിനിമയിലെ ഒരു ക്ലാസിക്, ബ്ലാക്ക് & വൈറ്റ് മാസ്റ്റര്‍പീസ് കാണുമ്പോഴുള്ള അതേ വികാരമാണ് ഈ വീഡിയോ കാണുമ്പോള്‍ എന്നിലും ഉളവാക്കിയത്. അതെ, ഇത് വാഹന നിര്‍മ്മാണത്തിന്റെ ഇപ്പോള്‍ കാലഹരണപ്പെട്ടതും പഴയതുമായ രൂപമാണ്. എന്നാല്‍ ഹിന്ദുസ്ഥാന്‍ അംബാസഡര്‍ ഇന്ത്യക്കാരുടെ സര്‍വ്വവ്യാപിയായിരുന്നു. പതിറ്റാണ്ടുകളായി അത് ഞങ്ങളുടെ ഹൃദയത്തിലും മനസ്സിലും പതിഞ്ഞിരുന്നു, അത് നേട്ടത്തിന്റെയും അധികാരത്തിന്റെയും പദവിയുടെയും പ്രതീകമായിരുന്നു. പഴയ സുഹൃത്തേ നിന്റെ എല്ലാ ഓര്‍മ്മകള്‍ക്കും വേണ്ടി.” വീഡിയോയ്ക്ക് ആനന്ദ് മഹീന്ദ്ര ഇട്ടിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങിനെയാണ്.

https://twitter.com/anandmahindra/status/1795815955580252453

അംബാസഡറിനെ തങ്ങളുടെ കുടുംബത്തിന്റെ ആദ്യത്തെ കാറായി സ്നേഹപൂര്‍വം സ്മരിക്കുന്ന പലരെയും വീഡിയോയും സ്പര്‍ശിച്ചതോടെ പോസ്റ്റ് അതിവേഗം വൈറലായി. പിന്നാലെ വാഹനവുമായി ആളുകള്‍ക്കുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന അനേകം കഥകളാണ് കമന്റ് സെക്ഷനില്‍ ഉണ്ടായിരിക്കുന്നത്. പലര്‍ക്കും, അംബാസഡര്‍ വെറുമൊരു കാര്‍ മാത്രമല്ല, ഓര്‍മ്മകളുടെ ഒരു നിധിയാണ്, ലളിതമായ കാലത്തിന്റെ പ്രതീകമാണ്, എണ്ണമറ്റ ഇന്ത്യന്‍ കുടുംബങ്ങളുടെ യാത്രയുടെ സാക്ഷ്യപത്രവുമായിരുന്നു.