സാമന്തയുമായി വേര്‍പിരിഞ്ഞ നാഗചൈതന്യ നടി ശോഭിതാധൂലിപാലെയുമായി പുതിയ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കെ സാമന്ത റൂത്ത് പ്രഭുവിന്റെയും നാഗ ചൈതന്യയുടെയും വിവാഹത്തിന്റെ പഴയ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുകയാണ്.
ഇരുവരും തമ്മിലുള്ള ക്രിസ്ത്യന്‍ ചടങ്ങില്‍ പ്രതിജ്ഞയെടുക്കുന്നതിന്റെ വീഡിയോയായിരുന്നു ഇത്. മനോഹരമായ വെള്ള ഗൗണ്‍ അണിഞ്ഞ സാമന്ത നാഗ ചൈതന്യയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതാണ് വീഡിയോ. സാമന്ത നാഗയെ ‘മഹാനായ മനുഷ്യന്‍’ എന്നാണ് വിളിക്കുന്നത്. അദ്ദേഹം ഒരു ദിവസം ഒരു ‘തികഞ്ഞ’ പിതാവായിരിക്കുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
”ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മനുഷ്യന്‍ നിങ്ങളാണ്, ഒരു ദിവസം നിങ്ങള്‍ സുന്ദരിയായ കുട്ടിക്ക് ഒരു തികഞ്ഞ പിതാവായിരിക്കുമെന്ന് എനിക്കറിയാം. നൂറ് ജീവിതങ്ങളിലും നൂറ് ലോകങ്ങളിലും ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കും. ഞാന്‍ നിന്നെ തിരഞ്ഞെടുക്കുന്നു,” അവള്‍ പറയുന്നു.
സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2017 ഒക്ടോബറിലാണ് വിവാഹിതരായി. എന്നിരുന്നാലും, 2021-ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ച് ഇരുവരും ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. ശോഭിത ധൂലിപാലയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് സമാന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹ വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. 2024 ഓഗസ്റ്റ് 8-ന് അവര്‍ മോതിരം മാറ്റി. അടുത്ത കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചൈതന്യയുടെ വീട്ടില്‍ നടന്ന ഒരു അടുപ്പമുള്ള ചടങ്ങായിരുന്നു അത്. അവരുടെ ആദ്യ ഔദ്യോഗിക ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പങ്കുവെച്ചുകൊണ്ട്, നാഗ ചൈതന്യയുടെ പിതാവും സൂപ്പര്‍ സ്റ്റാറുമായ നാഗാര്‍ജുന എഴുതി,
”ഇന്ന് രാവിലെ 9:42 ന് നടന്ന ശോഭിത ധൂലിപാലയുമായുള്ള ഞങ്ങളുടെ മകന്‍ നാഗ ചൈതന്യയുടെ വിവാഹനിശ്ചയം അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്! അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. സന്തോഷകരമായ ദമ്പതികള്‍ക്ക് അഭിനന്ദനങ്ങള്‍! അവര്‍ക്ക് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ജീവിതകാലം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ! അനന്തമായ സ്‌നേഹത്തിന്റെ തുടക്കം.’




