Movie News

‘തലൈവര്‍ 170’ ല്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യയിലെ തന്നെ സൂപ്പര്‍താരങ്ങളായ രജനീകാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നത് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്ന വാര്‍ത്തയാണ്. അതിന് പിന്നാലെ ‘തലൈവര്‍ 170’ എന്ന് പേരിട്ട സിനിമയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു.

സിനിമയില്‍ രജനികാന്ത് പോലീസ് വേഷത്തില്‍ എത്തുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതേസമയം, രജനികാന്തിന്റെ ജോലികള്‍ സര്‍വേ ചെയ്യുന്ന പരമോന്നത അധികാരിയായ ഒരു ചീഫ് പോലീസ് ഓഫീസറായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ബച്ചന്റേത് ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാന്‍ കഴിയുന്ന ഒരു അതിഥിവേഷമാണെന്നാണ് പുറത്തുവരുന്ന വിവരം.

അമിതാഭ് ബച്ചനും രജനികാന്തും ഉള്‍പ്പെടുന്ന ഭാഗങ്ങളുടെ ചിത്രീകരണം സംവിധായകന്‍ ജ്ഞാനവേല്‍ പൂര്‍ത്തിയാക്കി. ചിത്രത്തിന്റെ മുംബൈ ഷെഡ്യൂള്‍ ഒരു ദിവസം മുമ്പ് പൂര്‍ത്തിയായി. പാക്കപ്പ് പ്രഖ്യാപിക്കുന്നതിനായി സെറ്റില്‍ നിന്ന് രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും ചിത്രവും നിര്‍മ്മാതാക്കള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തിട്ടുണ്ട്.

33 വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണിത്. ‘തലൈവര്‍ 170’ ഒരു യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, വ്യാജ ഏറ്റുമുട്ടലുകള്‍ക്കെതിരെ പോരാടുന്ന ഒരു പോലീസുകാരന്റെ വേഷമാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.

സിനിമയില്‍ ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, റാണ ദഗ്ഗുബതി, റിതിക സിംഗ്, ദുഷാര വിജയന്‍, വിജെ രക്ഷന്‍, ജിഎം സുന്ദര്‍ എന്നിവരും ഉള്‍പ്പെടുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എസ് ആര്‍ കതിര്‍ ആണ്.