ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. കഠിനാദ്ധ്വാനത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതീകമായ അമിതാഭ്ബച്ചന്‍ സിനിമാതാരമാകാന്‍ മുംബൈയില്‍ എത്തിയപ്പോള്‍ മറൈന്‍ ഡ്രൈവിലെ ബെഞ്ചുകളില്‍ ഉറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ മോഡലാകാന്‍ വന്‍തുകയുടെ മോഡലിംഗ് ഓഫര്‍ പോലും താരം തള്ളിയിട്ടുണ്ട്.
വീര്‍ സാംഘ്വിയുമായുള്ള ഒരു സംഭാഷണത്തില്‍, ബച്ചന്‍ ഒരിക്കല്‍ തന്റെ കരിയര്‍ ആരംഭിക്കുമ്പോള്‍ പരസ്യങ്ങള്‍ ചെയ്യുന്നതിനോട് വിയോജിച്ച കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു നടനാകുക എന്നതില്‍ ഏക ശ്രദ്ധവെച്ച താരം ഒരു ഘട്ടത്തില്‍, ഒരു പരസ്യത്തിന് 10,000 രൂപ നിരസിച്ചു. 1960 കളുടെ അവസാനത്താണ് അമിതാഭ് ബച്ചന്‍ മുംബൈയിലേക്ക് എത്തിയത്. മുംബൈയിലേക്ക് താമസം മാറിയപ്പോള്‍ കൈയില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. ഒരു മോഡലാകാനുള്ള സവിശേഷതകള്‍ ഉണ്ടായിരുന്നതിനാല്‍ മുംബൈയില്‍ ഇറങ്ങിയ ഉടന്‍ തന്നെ അദ്ദേഹത്തിന് പരസ്യങ്ങള്‍ക്കായി മോഡലിംഗ് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി. ഒരു പരസ്യത്തിന് 10,000 രൂപ വാഗ്ദാനം ചെയ്തു. റേഡിയോ സ്‌പോട്ടുകള്‍ ചെയ്ത് മാസം 50 രൂപ സമ്പാദിക്കുന്നതിനാല്‍ അക്കാലത്ത് 10,000 ഓഫര്‍ വലിയ തുകയായിരുന്നു. എന്നാല്‍ ഓഫര്‍ ബച്ചന്‍ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. പരസ്യം ചെയ്യുന്നത് അവസരം നഷ്ടപ്പെടുത്തുമെന്ന് തോന്നിയതിനാല്‍ പ്രലോഭനത്തെ ചെറുത്തെന്ന് താരം പറഞ്ഞു.
1960-കളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, തനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളതിനാല്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഒരു ക്യാബ് ഡ്രൈവറാകാമെന്ന് തനിക്ക് തോന്നിയിരുന്നുവെന്നു പറഞ്ഞു. എന്നാല്‍ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആശയത്തോട് കടുത്ത എതിര്‍പ്പാണെന്നും അമിതാഭ് പറഞ്ഞു. മുഴുവന്‍ അഭിനയിക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും താരം പറഞ്ഞു.
അക്കാലത്ത് പതിനായിരം രൂപ സമ്പാദിക്കാനുള്ള അവസരം ഉപേക്ഷിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. അന്ന് താമസിക്കാന്‍ പോലും ഇടമില്ലായിരുന്നു. തലചായ്ക്കാന്‍ മറൈന്‍ ഡ്രൈവിലെ ബെഞ്ചുകളില്‍ എലികളുടെ കൂട്ടത്തില്‍ ഉറങ്ങി. സുഹൃത്തുക്കളുടെ വീട്ടിലേക്ക് എപ്പോഴും പോകുവാന്‍ കഴിയുമായിരുന്നില്ല. അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന കരുതി മറൈന്‍ ഡ്രൈവ് ബെഞ്ചുകളില്‍ ഏറ്റവും വലുതില്‍ ഒന്നില്‍ രണ്ട് ദിവസം ചെലവഴിച്ചു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ എലികളും അവിയെുണ്ടായിരുന്നു.
മുംബൈയില്‍ തന്റെ കാലുകള്‍ കണ്ടെത്താന്‍ കുറച്ച് സമയമെടുത്തു, പക്ഷേ അത് അറിയുന്നതിന് മുമ്പ്, അമിതാഭ് സിനിമകളില്‍ ചില വലിയ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി, ഒടുവില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരമായി.