Featured Movie News

അര്‍ജുന്‍ കപുറമായി പ്രണയറൂമര്‍: പിന്നാലെ ഗ്ലാമറസ് ലുക്കില്‍ കുശ

അര്‍ജുന്‍ കപൂര്‍ ഏറെക്കാലമായി മലൈയ്ക അറോറയുമായി ഡേറ്റിങ്ങിലാണ്. ഇതിനിടയിലാണ് കുശ കപിലയുമായി അര്‍ജുന്‍ പ്രണയത്തിലാണ് എന്ന റൂമറുകള്‍ വരുന്നത്. അടുത്തിടെ നടത്തിയ സോളോട്രിപ്പിന്റെ ചിത്രങ്ങള്‍ അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ കരണ്‍ ജോഹറിന്റെ പാര്‍ട്ടിയില്‍ അര്‍ജുന്‍ കപൂറും കുശ കപിലയും ഒരുമിച്ച് പ്രത്യഷപെട്ടതോടെയാണ് മലൈകയുമായി വേര്‍പിരിഞ്ഞ് അര്‍ജുന്‍ കുശയുമായി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ മലൈയ്കയും അര്‍ജുനും ഒരുമിച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ക്ക് അവസാനമായി. ഇപ്പോള്‍ കുശയുടെ പുതിയ ചിത്രമായ സുഖിയുടെ പ്രമോഷന് എത്തിയ കുശയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. കടുംപച്ച നിറത്തില്‍ ബോഡികോണ്‍ വസ്ത്രത്തില്‍ ഹീല്‍ ചെരുപ്പ് ധരിച്ച് മുടി അഴിച്ചിട്ട കുശയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഭര്‍ത്താവ് സോര്‍വാര്‍ അഹുല്‍വാലിയയുമായുള്ള വിവാഹമോചനനത്തെ തുടര്‍ന്ന് കുശ കപില അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.