Celebrity

പിറക്കാന്‍ പോകുന്ന കണ്‍മണിയെ മെഹന്ദി കൊണ്ട് കൈകളില്‍ വരച്ച് അമലപോള്‍- വീഡിയോ

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് ഉയര്‍ച്ച താഴ്ചയിലൂടെയാണ് താരം കടന്നു പോയത്. ആദ്യ വിവാഹ വിവാഹമോചനവുമൊക്കെ താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അമല സിനിമകളില്‍ സജീവമായി. സുഹൃത്ത് ജഗത്ത് ദേശായിയുമായുള്ള അമലയുടെ വിവാഹത്തിന് പിന്നാലെ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന് അമല.

അമ്മയാകാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കൈ നിറയെ മെഹന്ദി ഇട്ടു കൊണ്ടുള്ള അമലയുടെ വീഡിയോയാണ് വൈറലാകുന്നത്. ഇരുകൈകളിലുമുള്ള മെഹന്ദികളില്‍ ഒന്നില്‍ ഒരു ചെറിയ കുഞ്ഞ് ഉറങ്ങുന്നതും മറ്റൊന്നില്‍ നിറവയറില്‍ നില്‍ക്കുന്ന അമലയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ജഗത്തിനെയും യശോദയെയും കൃഷ്ണനെയുമൊക്കെ മെഹന്ദി കൊണ്ട് കൈകളില്‍ വരച്ച് ചേര്‍ത്തിരിയ്ക്കുന്നത് കാണാം. ഒരു കൈയ്യില്‍ ഡാഡ് റ്റു ബീ എന്നും മറ്റേ കൈയ്യില്‍ മംമ് റ്റു ബീ എന്നും എഴുതിയിരിയ്ക്കുന്നതും കാണാം. വളരെ സന്തോഷവതിയായാണ് അമലയെ വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്.

മനോഹരമായ വീഡിയോയ്ക്ക് പേളി മാണി ഉള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തിരിയ്ക്കുന്നത്. പൃഥ്വിരാജ് നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. സൈനു എന്ന അമലയുടെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.