Celebrity

അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു, നടിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത് -വീഡിയോ

നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ദീര്‍ഘകാല കാമുകന്‍ ജഗത് ദേശായിയുമായി നടി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് എന്നും കേട്ടിരുന്നു. ഇതാ ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ഇരുവരുടേയും ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

തന്റെ ജന്മദിനത്തില്‍ അമല ജഗതിന് മുത്തം നല്‍കി മോതിരം അണിയിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വ്യാഴാഴ്ച (ഒക്ടോബര്‍ 26) തന്റെ 32-ാം ജന്മദിനം ആഘോഷിക്കുന്ന നടിക്ക് ജഗത്തില്‍ നിന്ന് ഒരു പ്രണയാഭ്യര്‍ത്ഥന ലഭിച്ചു. ദമ്പതികള്‍ ഇന്‍സ്റ്റാഗ്രാമില്‍ തങ്ങളുടെ സുന്ദര നിമിഷത്തിന്റെ വീഡിയോ പോസ്റ്റ്‌ചെയ്തിട്ടുമുണ്ട്.

വീഡിയോയില്‍ അവധിക്കാലം ചെലവഴിക്കുന്ന നടിയേയും ജഗതിനെയും ഒരു ഫാന്‍സി കഫേയില്‍ ഇരിക്കുന്ന നിലയിലാണ് കാണപ്പെടുന്നത്. പാട്ടും നൃത്തവുമൊക്കെ പശ്ചാത്തലമാകുന്ന വേദിയില്‍ ജഗത് അമലയെ സ്റ്റേജിലേക്ക് കൊണ്ടുവരികയും തന്റെ കാമുകിയെ പ്രൊപ്പോസ് ചെയ്യാന്‍ മുട്ടുകുത്തുകയും ചെയ്യുന്നു.

2009-ല്‍ നീലത്താമര എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന നടി 2010ല്‍ ഹാരിസ് കല്യാണ്‍ നായകനായ സിന്ധു സമവേലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. 2010-ല്‍ പുറത്തിറങ്ങിയ മൈന എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ നിരൂപക പ്രശംസയും നിരവധി പുരസ്‌കാരങ്ങളും നേടി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചു.

അതിന് ശേഷം വ്യത്യസ്തമായ നിരവധി കഥകളില്‍ അഭിനയിച്ച് ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലെ മുന്‍നിര നടിമാരുടെ പട്ടികയിലേക്ക് നടന്നു കയറുകയും ചെയ്തു. അജയ് ദേവ്ഗണിന്റെ നായികയായി 2023 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഭോല എന്ന ഹിന്ദി ചിത്രത്തിലാണ് അമല അവസാനമായി അഭിനയിച്ചത്. ആടുജീവിതം, ദ്വിജ തുടങ്ങിയ മലയാളം പ്രൊജക്റ്റുകളിലും പേരിടാത്ത മറ്റൊരു ചിത്രത്തിലുമാണ് അമല അടുത്തതായി അഭിനയിക്കുന്നത്.

നായികയായി മിന്നി നില്‍ക്കുന്ന സമയത്ത് 2014ല്‍ സംവിധായകന്‍ എഎല്‍ വിജയ്യുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ദാമ്പത്യം ഏറെ നീളാതെ തന്നെ ഇരുവരും പിരിയുകയും ചെയ്തു.

https://www.instagram.com/reel/Cy2ZeoxB_Yl/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==