ചിലര്‍ക്ക് ഭക്ഷണം കഴിച്ചു കഴിഞ്ഞാലും പെട്ടെന്ന് തന്നെ വിശക്കാറുണ്ട്. ഇങ്ങനെയുള്ളവര്‍ എപ്പോഴും ഭക്ഷണം കഴിയ്ക്കുന്നത് കാണാം. എന്നാല്‍ ഇത്തരത്തില്‍ ക്രമമില്ലാതെ ഭക്ഷണം കഴിയ്ക്കുന്നത് ശരീരത്തിന് മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുകയും ചെയ്യും. എന്തുകൊണ്ടാണ് ഇത്തരത്തില്‍ എപ്പോഴും വിശപ്പ് ഉണ്ടാകുന്നതെന്ന് അറിയാം….
1. പ്രോട്ടീന്റെയും ഫൈബറിന്റെയും കുറവ് – നിങ്ങളുടെ ഭക്ഷണത്തില്‍ പ്രോട്ടീനും നാരുകളും (Fibre) കുറവാണെങ്കില്‍ പെട്ടെന്ന് വിശപ്പ് അനുഭവപ്പെടാം. ഇവ ഊര്‍ജ്ജം നല്‍കുക മാത്രമല്ല, കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യുന്നു.
2. നിര്‍ജ്ജലീകരണം (Dehydration) – ശരീരത്തിന് വെള്ളം ആവശ്യമായി വരുമ്പോള്‍ പലപ്പോഴും ദാഹത്തിന് പകരം വിശപ്പായി നമുക്ക് അനുഭവപ്പെടാറുണ്ട്. ശരീരത്തിന് ദ്രാവക രൂപത്തിലുള്ള ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ നാം അത് ഭക്ഷണമാണെന്ന് തെറ്റിദ്ധരിക്കുന്നു.
3. ഉയര്‍ന്ന അളവിലുള്ള കാര്‍ബോഹൈഡ്രേറ്റ് – പഞ്ചസാര അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്യുന്നു. ഈ വ്യതിയാനം വിശപ്പ് വര്‍ദ്ധിപ്പിക്കും.
4. പട്ടിണി കിടക്കുന്നത് – വളരെ കുറഞ്ഞ അളവില്‍ ഭക്ഷണം കഴിക്കുന്നതും സ്വയം പട്ടിണി കിടക്കുന്നതും കൃത്യമായ ഇടവേളകളില്‍ ഭക്ഷണത്തോടുള്ള കൊതി വര്‍ദ്ധിപ്പിക്കും.
5. ഡയറ്റ് സോഡയുടെ ഉപയോഗം – പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തില്‍, ഡയറ്റ് സോഡ കുടിക്കുന്നത് വിശപ്പ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.
6. ഉറക്കക്കുറവ് – ശരിയായ ഉറക്കം ലഭിക്കാത്തപ്പോള്‍ വിശപ്പ് ഉത്തേജിപ്പിക്കുന്ന ഗ്രെലിന്‍ (Ghrelin) എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നു. ശരീരം ക്ഷീണം മറികടക്കാന്‍ ഊര്‍ജ്ജത്തിനായി കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടും.
7. ശ്രദ്ധ തെറ്റിയുള്ള ഭക്ഷണം കഴിക്കല്‍ – ടിവി കാണുമ്പോഴോ ഫോണ്‍ ഉപയോഗിക്കുമ്പോഴോ ഭക്ഷണം കഴിച്ചാല്‍ വയര്‍ നിറഞ്ഞതായി തലച്ചോറിന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. ഇത് ഭക്ഷണം കഴിച്ച ഉടനെ തന്നെ വീണ്ടും വിശക്കാന്‍ കാരണമാകുന്നു.
8. ആരോഗ്യപരമായ കാരണങ്ങള്‍ – പ്രമേഹം (Diabetes), ഹൈപ്പോഗ്ലൈസീമിയ (കുറഞ്ഞ രക്തസമ്മര്‍ദ്ദം), ഹൈപ്പോതൈറോയിഡിസം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ അമിത വിശപ്പിന് കാരണമാകാറുണ്ട്.
9. വൈകാരികമായ വിശപ്പ് (Emotional Eating) – മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും വിശപ്പ് വര്‍ദ്ധിപ്പിക്കും. വ്യക്തിപരമായോ ഔദ്യോഗികമായോ ഉള്ള പിരിമുറുക്കം നേരിടുമ്പോള്‍ പലരും അമിതമായി ഭക്ഷണം കഴിക്കാറുണ്ട്.




