Movie News

നിങ്ങളേക്കൊണ്ടൊന്നും കഴിയില്ലെന്ന് ആ നടി പറഞ്ഞു’, സിക്‌സ്പാക്കിന് പ്രചോദനമായ കഥയുമായി അല്ലു അര്‍ജുൻ

ഇന്ത്യയില്‍ അനേകം യുവ ആരാധകരുടെ ഹരമായ അല്ലു അര്‍ജുന് ഒരു ആമുഖം ആവശ്യമില്ല. നൃത്തവും സംഘട്ടനവും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ്വം നടന്മാരില്‍ പെടുന്ന അല്ലു ആകര്‍ഷകമായ ശരീരഘടന നിലനിര്‍ത്തുന്നതിന് പേരുകേട്ട നടന്‍ കൂടിയാണ്. ദക്ഷിണേന്ത്യന്‍ നടന്മാരില്‍ പരമ്പരാഗത ശരീരഘടന മാനദണ്ഡങ്ങളെ ആദ്യമായി വെല്ലുവിളിച്ച ഒരാള്‍ കൂടിയാണ് അല്ലു അര്‍ജുന്‍.

സിക്സ്പാക്ക് ശരീരഘടന നേടാന്‍ നടനെ പ്രാപ്തമാക്കിയത് ഒപ്പം അഭിനയിച്ച ഒരു ബോളിവുഡ് നടി നല്‍കിയ വാശിയായിരുന്നു. മെയ് 1 ന് മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന പരിപാടിയില്‍ ‘ടാലന്റ് ബിയോണ്ട് ബോര്‍ഡേഴ്‌സ്’ എന്ന സെഷനില്‍ സംസാരിക്കവെ ഇക്കാര്യം നടന്‍ പറഞ്ഞു. ”ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മറ്റൊരു ദക്ഷിണേന്ത്യന്‍ നടനും ചെയ്യുന്ന കാര്യമായിരുന്നില്ല ഇത്. ”

”ഒരു ദക്ഷിണേന്ത്യന്‍ നടനും സിക്സ് പായ്ക്കുകള്‍ കൊണ്ടുവരാന്‍ കഴിയില്ലെന്ന് വിചാരി ക്കുന്നതായി എന്റെ നടിമാരില്‍ ഒരാള്‍ പറഞ്ഞു. ഞാന്‍ അത് ഒരു വ്യക്തിപരമായ വെ ല്ലുവിളിയായി ഏറ്റെടുത്തു, എന്റെ ആളുകള്‍ക്ക് വേണ്ടി ഞാന്‍ അത് ചെയ്തു.” നടന്‍ പറ ഞ്ഞു.

”സത്യസന്ധമായി പറഞ്ഞാല്‍, എല്ലാ നടന്മാര്‍ക്കും ഫിറ്റ്നസ് വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. ഒരു ഇന്ത്യന്‍ നടന്‍ എന്ന നിലയില്‍, നിങ്ങള്‍ നൃത്തം ചെയ്യണം, ഫൈറ്റ് ചെയ്യ ണം. കൂടാതെ ഒരു പാട്ടില്‍ ഷെഡ്യൂള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് നിങ്ങള്‍ ക്കറിയില്ല. നിങ്ങള്‍ എല്ലാത്തിനും ശാരീരികമായി തയ്യാറായിരി ക്കണം.”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”സത്യസന്ധമായി പറഞ്ഞാല്‍ വളരെ കഠിനമായ ഒരു കാര്യമാണ് ഇത്. പക്ഷേ ദശലക്ഷ ക്കണക്കിന് ആളുകള്‍ നിങ്ങളുടെ പരിശ്രമത്തെ അഭിനന്ദിക്കുമ്പോള്‍ അത് വിലമതി ക്കപ്പെടുന്നു.” വ്യായാമത്തിന്റെ കാര്യത്തില്‍, അല്ലു വളരെ അച്ചടക്കമുള്ള വനാണ്. ഒരിക്കലും ഒരു അവസരം പോലും നഷ്ടപ്പെടുത്തുന്നില്ല. ഷൂട്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *