Hollywood

ബ്‌ളാക്ക് ലൈവ്‌ലിയും ബാല്‍ ഡോണിയും തമ്മിലുള്ള നിയമ പോരാട്ടം ; ഡോക്യൂസീരീസാകുന്നു

ഹോളിവുഡില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ ഏറ്റവും വലുത് നടി ബ്‌ളാക്ക് ലൈവ് ലിയും നടനും സംവിധായകനുമായ ബാല്‍ഡോണിയുമായുള്ള നിയമപോരാ ട്ടമാണ്. പരസ്പരമുള്ള ലൈംഗികാരോപണങ്ങള്‍ അടക്കം ചൂടന്‍ വിഷയങ്ങള്‍ കൊണ്ട് ഗോസിപ്പ് മാധ്യമങ്ങള്‍ക്ക് ചൂടന്‍ വിഭവമായി മാറിയിരുന്ന ഈ പോരാട്ടം ഇപ്പോള്‍ ഡോക്യൂസീരീസായി മാറിയിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ‘ബാല്‍ഡോണി വേഴ്‌സസ് ലൈവ്ലി: എ ഹോളിവുഡ് ഫ്യൂഡ്’ എന്ന ഡോക്യൂസീരീസിലൂടെ വെളിപ്പെടുന്നു.

ഹോളിവുഡ് സിനിമകള്‍ പോലെ തന്നെ ഒടിടി ഡോക്യുമെന്ററികളും ഇപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയിരിക്കെ. കുറ്റകൃത്യങ്ങള്‍, വിവാദ സംഭവങ്ങള്‍ മുതല്‍ വിവാഹ മോചനങ്ങള്‍, കേസുകള്‍, ഹോളിവുഡില്‍ നടക്കുന്നതെല്ലാം ഡോക്യുമെന്ററിക്ക് വിഷയമാണ്. ഹോളി-ടൗണില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റവും വലിയ വിവാദങ്ങളിലൊ ന്ന് ഇറ്റ് എന്‍ഡ്‌സ് വിത്ത് അസിന്റെ സഹനടന്മാരായ ബ്ലേക്ക് ലൈവ്ലിയും ജസ്റ്റിന്‍ ബാല്‍ഡോണിയും തമ്മിലുള്ള നിയമവാഴ്ചയാണ്. ബ്ലേക്ക് ലൈവ്ലി തന്റെ ഇറ്റ് എന്‍ഡ്‌സ് വിത്ത് അസിലെ സഹനടനും സംവിധായകനുമായ ജസ്റ്റിന്‍ ബാല്‍ഡോണിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുത്തതോടെയാണ് വിവാദത്തിന് തുടക്കം.

തന്റെ പ്രശസ്തി നശിപ്പിക്കാനുള്ള ഏകോപിത ശ്രമമെന്ന് ആരോപിച്ചാണ് ലൈവ്‌ലി നടനെതിരേ കേസിന് പോയത്. വെറൈറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി യു.കെ. & അയര്‍ലന്‍ഡ് എന്നിവരാണ് മാര്‍ച്ച് 31 തിങ്കളാഴ്ച ഈ പരമ്പര പ്രഖ്യാപിച്ചത്. ഒപ്ടോമെന്‍ നിര്‍മ്മിച്ച ഡോക്യുസറികള്‍ ജൂണില്‍ ഡിസ്‌കവറി പ്ലസില്‍ പ്രീമിയര്‍ ചെയ്യും. മാര്‍ച്ച് 17 ന് യു.കെയില്‍ സംപ്രേഷണം ചെയ്ത ഐടിഎന്‍ പ്രൊഡക്ഷന്‍സിന്റെ ‘ഹി സെയ്ഡ്, ഷീ സെയ്ഡ്: ബ്ലേക്ക് ലൈവ്ലി വേഴ്‌സസ് ജസ്റ്റിന്‍ ബാല്‍ഡോണി’ യ്ക്ക് തൊട്ടുപിന്നാലെയാണ് പുതിയതും വരുന്നത്. ഇതില്‍ ബ്‌ളാക്ക് ലൈവ്‌ലി ബാള്‍ഡോണിയെക്കുറിച്ച് ഒട്ടേറെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്.

തന്റെയും മറ്റു നടീനടന്മാരുടേയും ശരീരഭാരത്തെക്കുറിച്ചുള്ള ബാല്‍ഡോണിയുടെ അനുചിതമായ അഭിപ്രായങ്ങള്‍, ലൈംഗിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, ബാല്‍ ഡോണിയുടെ പോര്‍ണോഗ്രാഫിയിലുള്ള അമിതാസക്തി എന്നിവയെക്കുറിച്ചുള്ള പരാ മര്‍ശങ്ങള്‍ ബ്‌ളാക്ക് ലൈവ്‌ലി നടത്തുന്നു. തന്റെയും മറ്റുള്ളവരുടേയും സാന്നിദ്ധ്യ ത്തി ല്‍ പോലും ബാല്‍ഡോണി അത് ആസ്വദിച്ചിരുന്നതായും തന്റെ അശ്‌ളീലചിത്ര ങ്ങള്‍ ബാള്‍ഡോണി കാണിച്ചിരുന്നതായും ഇവര്‍ ആരോപിക്കുന്നു. അതുപോലെ തന്നെ സി നിമയിലെ അഭിനേതാക്കളുടേയും അണിയറപ്രവര്‍ത്തകരുടേയും ലൈംഗികാവ യവ ങ്ങളെക്കുറിച്ച് ബാല്‍ഡോണി കമന്റുകള്‍ പറയുമായിരുന്നെന്നും ആരോപിക്കു ന്നു.