Hollywood

‘അമ്മയില്‍ നിന്നും വ്യത്യസ്തമായ ഒരു കരിയര്‍ വേണം’ ; ടൈറ്റാനിക് നായിക കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ

ടൈറ്റാനിക് എന്ന ഒറ്റ സിനിമയിലൂടെ ലോകത്തുടനീളം അനേകം ആരാധകരെ സൃഷ്ടിച്ച നടിയാണ് കേറ്റ് വിന്‍സ്‌ലെറ്റ്. എന്നാല്‍ അമ്മയുടെ സിനിമാ തണലില്‍ നിന്നും വ്യത്യസ്തമായ ഒരു സിനിമാ കരിയറാണ് തനിക്ക് വേണ്ടതെന്ന് കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകള്‍ മിയ ത്രെപ്‌ളെട്ടണ്‍. നടിയുടേയും സംവിധായകന്‍ ജിം ത്രെപ്ലട്ടന്റെയും മകളായ മിയയും അഭിനയത്തില്‍ സജീവമാണ്.വിന്‍സ്ലെറ്റിന്റെ മകള്‍ ഇപ്പോള്‍ ചെക്ക് റിപ്പബ്ലിക്കില്‍ ഒരു ടിവി സീരീസ് ആരംഭിക്കാന്‍ പോകുകയാണെന്ന് 2021 ല്‍ പറഞ്ഞിരുന്നു.

വിഖ്യാത നടിയായ അമ്മയില്‍ നിന്നും വേറിട്ടൊരു കരിയറിന് വേണ്ടിയായിരുന്നു മിയ ആദ്യം മുതല്‍ ശ്രമിച്ചത്. അതിന് അവളുടെ വ്യത്യസ്തമായ അവസാന നാമം തുണയാകുകയും ചെയ്തു. പേരിന്റെ വാലറ്റത്ത് വിന്‍സ്‌ലെറ്റിനെ തിരിച്ചറിയുന്ന അടയാളങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ സിനിമയില്‍ മിയയെ കാസ്റ്റ് ചെയ്തവര്‍ക്ക് അവര്‍ കേറ്റ് വിന്‍സ്‌ലെറ്റിന്റെ മകളായിരുന്നെന്ന് അറിയില്ലായിരുന്നു. പതിനാലാം വയസ്സില്‍ എ ലിറ്റില്‍ ചാവോസില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് മിയ അഭിനയിക്കാന്‍ തുടങ്ങിയത്. ഷാഡോസ് ആന്‍ഡ് ഡേഞ്ചറസ് ലയസണ്‍സ് എന്ന സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുകയും ചെയ്തു. അമ്മയുടെ ജോലി എത്ര കഠിനമാണെന്ന് തനിക്ക് ശരിക്കും മനസ്സിലായെന്നും തങ്ങളില്‍ മതിപ്പ് ഉളവാക്കിയെന്നുമാണ് നടി പറഞ്ഞത്.

2000 ഒക്ടോബറിലായിരുന്നു കേറ്റും ജിം ത്രെപ്ലെട്ടണും മിയയുണ്ടായത്. 2022ല്‍, ചാനല്‍ 4 ഐ ആം… ആന്തോളജി സീരീസിലെ ഐ ആം റൂത്തില്‍ അമ്മയ്ക്കൊപ്പം മിയ മത്സരിച്ച് അഭിനയിച്ചു. മിയയുടെ പ്രകടനത്തില്‍ താന്‍ ‘ആശ്ചര്യപ്പെട്ടു’ എന്നും അവള്‍ക്ക് തന്റെ സഹായം ഒട്ടും ആവശ്യമില്ല എന്നുമായിരുന്നു വിന്‍സ്ലെറ്റിന്റെ വെളിപ്പെടുത്തല്‍. പിറ്റേ വര്‍ഷം, ബാഫ്ത്ത അവാര്‍ഡില്‍, അമ്മയും മകളും ഒരുമിച്ച് ചുവന്ന പരവതാനിയിലൂടെ നടന്നു. വിന്‍സ്ലെറ്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.