Oddly News

എന്തൊരു മുടി.. ആളെക്കാള്‍ നീളം, ഏറ്റവും നീളം കൂടിയ മുടിക്കുള്ള ഗിന്നസ് റെക്കോർഡുമായി ആലിയ

നീളമുള്ള മുടി എല്ലാവർക്കും ഇഷ്ടമാണ്. സ്ലോവാക്യയുടെ ആലിയ നസിറോവയ്ക്ക് സ്വാഭാവികമായ നീളമുള്ള മുടിയുണ്ട്, അത് അവര്‍ക്ക് ഒരു ലോക റെക്കോര്‍ഡ് നേടിക്കൊടുത്തു. ആലിയയെ ലോകത്തെ ഏറ്റവും നീളമേറിയ മുടിയുള്ള ആളായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. 8 അടി 5.3 ഇഞ്ചാണ് ആലിയയുടെ മുടിയുടെ നീളം. ആലിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചു. ജിഡബ്ല്യുആറിന്റെ ഇറ്റാലിയന്‍ ടിവി സീരീസായ ലോ ഷോ ഡെയ് റെക്കോര്‍ഡിന്റെ സെറ്റില്‍ ജീവിച്ചിരിക്കുന്ന ഒരാളുടെഏറ്റവും നീളമുള്ള മുടിയായി ആലിയയുടെ മുടി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

ഔദ്യോഗിക ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സൈറ്റ് അനുസരിച്ച്, 5 അടി 4 ഇഞ്ച് (165 സെന്റീമീറ്റര്‍) ഉയരമുള്ള ആലിയ നസിറോവയേക്കാള്‍ നീളമുണ്ട് അവളുടെ മുടിക്ക്. നസിറോവയുടെ മുടിയുടെ നീളം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 8 അടി 1 ഇഞ്ച് ഉള്ള സുല്‍ത്താന്‍ കോസനെ തോല്‍പ്പിക്കുന്നു. തന്റെ റെക്കോര്‍ഡ് മനുഷ്യസൗന്ദര്യം ആസ്വദിക്കാനും സ്വാഭാവികമായിരിക്കാനും ആളുകളെ പ്രചോദിപ്പിക്കുമെന്ന് എന്ന് നസിറോവ പ്രത്യാശ പ്രകടിപ്പിച്ചു. ഗ്രാഫിക് ഇല്ലസ്ട്രേറ്ററായും നീളമുള്ള മുടി മോഡലായും പ്രവര്‍ത്തിക്കുന്ന 35 കാരിയായ യുവതി തന്റെ മുടിയെ എങ്ങനെ പരിപാലിക്കുന്നുവെന്ന് പങ്കുവെച്ചു.

എപ്പോഴെങ്കിലും തന്റെ മുടി മുറിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ആലിയ നസിറോവ തന്റെ മുടിയുടെ കരുത്തും ആരോഗ്യവും നിലനിര്‍ത്താന്‍, ഇടയ്ക്കിടെ അത് ട്രിം ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തി. തന്റെ അമ്മയ്ക്കും മുത്തശ്ശിക്കും എപ്പോഴും നീളമുള്ള മുടിയുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ മുടി ട്രിം ചെയ്യുന്നതിനു പുറമേ, ആലിയ 30 മിനിറ്റ് എടുത്ത് ആഴ്ചയിലൊരിക്കല്‍ അത് കഴുകാറുണ്ടെന്നും പറഞ്ഞു. മുടി കഴുകിക്കഴിഞ്ഞാല്‍ തന്നെ ചൂട് ഉപയോഗിച്ച് ഉണക്കുന്നതിന് പകരം മുടി സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിക്കുകയും ചെയ്യുന്നു, ഇതിന് 24 മണിക്കൂര്‍ വരെ എടുത്തേക്കാം.