ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ കൂടിയാണ് ആലിയ. ആലിയയുടെയും റണ്‍ബീര്‍ കപൂറിന്റെയും മകള്‍ റാഹയുടേയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. തന്റെ ഭര്‍ത്താവിനേയും മകളേയും കുറിച്ച് ആലിയ അഭിമുഖങ്ങളില്‍ വാചാലയാകാറുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ആലിയയുടെ പോസ്റ്റുകളൊക്കെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയമാകാറുണ്ട്. ഉറ്റ സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളില്‍ തിളങ്ങുന്ന ആലിയയുടെ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ഉറ്റ സുഹൃത്തായ ദിഷ ഖത്വാനിയുടെ മെഹന്ദി ചടങ്ങില്‍ നിന്നുള്ള ആലിയയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. മുംബൈയിലാണ് മെഹന്ദി ചടങ്ങുകള്‍ നടന്നത്. കൂട്ടുകാരായ ആകാന്‍ഷ രഞ്ജന്‍ കപൂര്‍, സ്‌റ്റൈലിസ്റ്റ് ഉസാമ സിദ്ദിഖ്, താന്യ സാഹ ഗുപ്ത, കൃപാ മേത്ത എന്നിവര്‍ക്കൊപ്പമാണ് ആലിയ ചടങ്ങിനെത്തിയത്. കൂട്ടുകാര്‍ക്കൊപ്പം ആടിയും പാടിയും സന്തോഷം പങ്കിടുന്നതിന്റെ ചിത്രങ്ങളാണ് ആലിയ പങ്കുവെച്ചത്.
പിങ്ക് നിറത്തില്‍ തിളങ്ങുന്ന വസ്ത്രമായിരുന്നു ആലിയ ധരിച്ചിരുന്നത്. മിനിമല്‍ മേക്കപ്പ് ലുക്കിലാണ് ആലിയ എത്തിയത്. വാസന്‍ ബാലയുടെ ജിഗ്രയാണ് ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ പ്രൊജക്ട് അടുത്തതായി അഭിനയിക്കുന്നത്. ആലിയ ഭട്ടും ധര്‍മ്മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://www.instagram.com/p/C0y-iAqPCuW/?img_index=1