Movie News

‘ആലിയാ ഭട്ട് അന്ന് പൊട്ടിക്കരഞ്ഞു, പൊട്ടിച്ചിരിച്ചു, ആക്രോശിച്ചു, മുറിക്കുള്ളില്‍ അടച്ചിരുന്നു’

ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിരക്കാരിയും ഇരുത്തംവന്ന നടിയുമായി മാറിയിട്ടുണ്ട് നടി ആലിയാഭട്ട്. രണ്‍ബീര്‍ കപൂറിനെ വിവാഹം ചെയ്ത് ഒരു മകളുടെ അമ്മയായി പക്വതയും പാകതയുമെത്തിയ താരം സിനിമ തെരഞ്ഞെടുക്കുന്നതില്‍പോലും വിദഗ്ദ്ധയാണ്. എന്നാല്‍ ഒരുകാലത്ത് ആലിയ സിനിമ നഷ്ടമായതിന്റെ പേരില്‍ പൊട്ടിക്കരയുകയും മുറിയ്ക്കകത്ത് പൂട്ടിയിരിക്കുകയും ഭ്രാന്തിയായി മാറുകയും ചെയ്തിട്ടുണ്ട്.

സഞ്ജയ് ലീല ബന്‍സാലിയുമായുള്ള ആദ്യകാല സിനിമകളിലൊന്നിലായിരുന്നു അത്. ഇപ്പോള്‍ ഭര്‍ത്താവായ രണ്‍ബീര്‍ കപൂറിനൊപ്പം ‘ബാലികാവധു’ സിനിമയ്ക്ക് വേണ്ടി ആദ്യം ബന്‍സാലി ഭട്ടിനെ വിളിച്ചെങ്കിലും അത് വര്‍ക്കൗട്ടായില്ല. പിന്നാലെ സല്‍മാന്‍ഖാനെ നായകനാക്കിയ ഇന്‍ഷാ അള്ളായില്‍ അഭിനയിക്കാനും താരത്തെ ക്ഷണിച്ചെങ്കിലും അവസാന നിമിഷം ആ പ്രൊജക്ടും തകര്‍ന്നത് നടിക്ക് വലിയ വിഷമമായി. കടുത്ത നിരാശയില്‍ ഒരാഴ്ച ഭ്രാന്തമായ അവസ്ഥയിലായിരുന്നു നടി.

ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അനുസ്മരിച്ചു, ”ഞാന്‍ അവളോടൊപ്പം ഇന്‍ഷാ അല്ലാഹ് ചെയ്യുകയായിരുന്നു, പെട്ടെന്ന് പ്രോജക്റ്റ് ഉപേക്ഷിച്ചു. അതോടെ അവള്‍ തകര്‍ന്നു. പൊട്ടിക്കരഞ്ഞും പൊട്ടിച്ചിരിച്ചു, ആക്രോശിച്ചും ഒരു മുറിയില്‍ സ്വയം അവള്‍ പൂട്ടിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഞാന്‍ അവളെ വിളിച്ച് പറഞ്ഞു. ”നീ ഗംഗുബായി ചെയ്യാന്‍ പോകുകയാണ്.” അവള്‍ ഉടന്‍ മറുപടി പറഞ്ഞു, ‘ഞാന്‍ ലോസ് ഏഞ്ചല്‍സില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുകയാണ്. ആ ഞാന്‍ ഇതിനായി കാമാത്തിപുരയിലേയ്ക്ക് എത്തണം. ഞാന്‍ അത് എങ്ങനെ ചെയ്യും? ഈ കഥാപാത്രത്തെ തനിക്കറിയില്ലെന്ന് ആലിയ പറഞ്ഞു.

എന്നാല്‍ തന്നെ വിശ്വസിക്കാന്‍ ബന്‍സാലി പറഞ്ഞു. ”നിന്നിലെ ശക്തയായ സ്ത്രീയെ ഞാന്‍ പുറത്തെടുക്കും, കാരണം എനിക്ക് അത് നിങ്ങളുടെ കണ്ണുകളില്‍ കാണാം. നിങ്ങളുടെ വ്യക്തിത്വം കാരണം ചില കാര്യങ്ങളില്‍ നിങ്ങള്‍ക്ക് എത്രത്തോളം ബോധ്യമുണ്ടെന്ന് എനിക്ക് കാണാന്‍ കഴിയും, ” ബന്‍സാലി അവളോട് പറഞ്ഞു. പിന്നീട് ഈ റോളില്‍ ആലിയ തിളങ്ങി. ബോളിവുഡില്‍ അവരുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഗംഗുഭായിയിലെ വേശ്യാലയം നടത്തുന്ന സ്ത്രീയുടെ വേഷം. ഇത് പാന്‍ഡെമിക് കാലഘട്ടത്തിലെ ആദ്യ ഹിറ്റുകളില്‍ ഒന്നായി മാറുകയും ആലിയയുടെ താരമൂല്യം കൂടുതല്‍ ഉറപ്പിക്കുകയും ചെയ്തു.