രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ബോളിവുഡിലെ സൂപ്പര്‍ പോപ്പുലര്‍ ജോഡികളാണ്. 2022-ലാണ് ഇരുവര്‍ക്കും റാഹ എന്ന പെണ്‍കുട്ടി ജനിച്ചത്. താരദമ്പതികളേക്കാള്‍ റാഹയ്ക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറെയും. റാഹയുടെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും നിരവധി ആരാധകരാണുള്ളത്. രണ്‍ബീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകള്‍ റാഹ അവരുടെ അടുത്ത സുഹൃത്തും സംവിധായകനുമായ അയാന്‍ മുഖര്‍ജിയോടൊപ്പം ചിലവഴിയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അടുത്തുള്ള ഒരു റസ്റ്റോറന്റിലേക്ക് റാഹയേയും എടുത്തു കൊണ്ട് നടന്നു പോകുന്ന അയാനെയാണ് വീഡിയോയില്‍ കാണുന്നത്. സ്‌നാക്‌സ് പോലെ എന്തോ ഒന്നു തന്റെ കുഞ്ഞു കൈകളില്‍ പിടിച്ചിരിയ്ക്കുകയാണ് റാഹ. വെയില്‍ മുഖത്ത് ഏല്‍ക്കുന്നതിന്റെ അസ്വസ്ഥത റാഹയുടെ മുഖത്ത് പ്രകടമായി കാണാം. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും റാഹ അവരുടെ സന്തോഷത്തിന്റെ ഭാഗമായതിന് ശേഷമുള്ള വീഡിയോകളും ചിത്രങ്ങളുമൊക്കെ പുറത്ത് വിടാറുണ്ട്.
ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും ക്രിസ്മസ് ആഘോഷ വേളയിലാണ് തങ്ങളുടെ മകള്‍ റാഹയെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും അവളുടെ മുഖം ആദ്യമായി വെളിപ്പെടുത്തുകയും ചെയ്തത്. നെറ്റിസണ്‍സ് അവളെ രണ്‍ബീര്‍ കപൂറുമായും ഋഷി കപൂറുമായും താരതമ്യം ചെയ്തു, അവരില്‍ ചിലര്‍ പറഞ്ഞു, അവള്‍ കരീന കപൂറിനെ പോലെയാണ്. ചിലര്‍ അവള്‍ അവളുടെ മുത്തച്ഛന്‍ ഋഷി കപൂറിനെ പോലെയാണെന്നാണ് പറഞ്ഞത്.