Celebrity

‘എനിക്ക് നന്ദി ഒന്നുമില്ലേടേയ്……’ ആലിയയ്ക്ക് നന്ദി പറഞ്ഞ പാപ്പരാസികളോട് പതിവ് ശൈലിയിൽ രൺബീർ

ബോളിവുഡിലെ താരദമ്പതികളാണ്​ ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ബോളിവുഡിലെ തിരക്കുള്ള അഭിനേതാക്കളുമാണ്. 2022 ഏപ്രിലിൽ അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലുള്ള ചടങ്ങിൽ വിവാഹിതരായ ആലിയയും രൺബീറും ഇപ്പോൾ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്ന് ആസ്വദിക്കുകയാണ്. 2022 ൽ അവരുടെ മകൾ രാഹയെ സ്വാഗതം ചെയ്യുകയും ചെയ്തു.അടുത്തിടെയായി രൺബീറിന്റെ പേര് മാധ്യമങ്ങളോടുള്ള പരുഷമായ പെരുമാറ്റത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ഇപ്പോഴിതാ രൺബീറും ആലിയയും കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ അവിടെ വച്ചുള്ള താരത്തിന്റെ പെരുമാറ്റം വൈറൽ ആകുകയാണ്. നേവി ബ്ലൂ സ്യൂട്ടും വെള്ള പാന്റും ധരിച്ചാണ് രൺബീർ എത്തിയത്. ആലിയയാകട്ടെ ഗോൾഡൻ വർക്ക് ഉള്ള ചുവന്ന ലെഹംഗയും വലിയ കമ്മലുകളും സ്വാഭാവിക മേക്കപ്പുമായിരുന്നു അണിഞ്ഞത്. അവർ പ്രവേശിച്ചയുടൻ രൺബീർ കെട്ടിടത്തിലേക്ക് കയറാൻ തുടങ്ങുന്നതും ആലിയ രൺബീറിനെ തടയുന്നതും വീഡിയോയിൽ കാണാം. അവർ ക്യാമറകൾക്ക് പോസ് ചെയ്യുമ്പോൾ, പാപ്പരാസികൾ ആലിയയ്ക്ക് നന്ദി പറഞ്ഞു. ഇത് കേട്ടിട്ട് ‘എനിക്ക് നന്ദി ഒന്നുമില്ലേ’ എന്നാണ് പതിവ് ശൈലിയിൽ രൺബീർ പറയുന്നത്. ഈ പരുഷമായ പെരുമാറ്റമാണ് ട്രോളിന് കാരണമായത്.

രൺബീറിന്റെ പരുഷമായ സ്വരം പിതാവും അന്തരിച്ച നടനുമായ ഋഷി കപൂറുമായി താരതമ്യം ചെയ്യുകയും ചെയ്തു. ‘എന്തുകൊണ്ടാണ് അവൻ എപ്പോഴും ദേഷ്യപ്പെടുന്നത്?’, ഭാര്യയ്ക്ക് ബഹുമാനം നൽക്കുന്നതിൽ പരിഹാസമാണോ?, രൺബീർ തന്റേതായ രീതിയിൽ തന്റെ പുതിയ സിനിമ ‘ആനിമലി’ നെ പ്രോത്സാഹിപ്പിക്കുന്നതിൽ നിറഞ്ഞിരിക്കുന്നു.’ എന്നതടക്കമാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ.വർക്ക് ഫ്രണ്ടിൽ,

കരൺ ജോഹറിന്റെ തിരിച്ചുവരവ് ചിത്രമായ റാണി ഔർ റോക്കി കി പ്രേം കഹാനിയിലാണ് ആലിയ ഭട്ട് അവസാനമായി അഭിനയിച്ചത്. മറുവശത്ത്, രൺബീർ കപൂർ അടുത്തതായി അഭിനയിക്കുന്നത് ആനിമലിലാണ്. രശ്മിക മന്ദാന, അനിൽ കപൂർ, ബോബി ഡിയോൾ എന്നിവരാണതിൽ സഹതാരങ്ങൾ.