Movie News

റിച്ച ചദ്ദയുടെ വിവാഹം ഡോക്യുമെന്ററിയാകുന്നു? പേരിങ്ങനെ

ഒരു വര്‍ഷം മുമ്പ് അലി ഫസലും റിച്ച ഛദ്ദയും മൂന്നു സിറ്റികളിലായ തങ്ങളുടെ വിവാഹം ആഘോഷകരമായ നടത്തി. ഇപ്പോള്‍ ഇരുവരുടെയും വിവാഹ വിശേഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ അവര്‍ തീരുമാനിച്ചു. തങ്ങളുടെ വിവാഹ ഡോക്യുമെന്റി തിളങ്ങുന്ന ലോകത്തിനു പിന്നിലുള്ള യാഥാര്‍ത്ഥ്യത്തെ പ്രതിഫലിപ്പിക്കുമെന്ന് റിച്ച പറയുന്നു. റിയാലിറ്റി എന്നാണ് ഡോക്യുമെന്ററിക്ക് പേര് നല്‍കിയിരിക്കുന്നത്.

ഡല്‍ഹി, ലക്‌നൗ, മുംബൈ എന്നിവടങ്ങളിലേയ്ക്ക് വ്യാപിച്ച വിവാഹം കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 6 വരെയായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങളുടെ വിവാഹരത്തിന്റെ യഥാര്‍ത്ഥ സരാംശം പകര്‍ത്താനുള്ള ഒരുശ്രമമാണ് ഡോക്യുമെന്ററിയിലെന്ന് ഇവര്‍ പറയുന്നു. രാഹുല്‍ സിംഗ് ദത്ത സംവിധാനം ചെയ്ത ഡോക്യുമെന്ററി വിവാഹവും അതിലേയ്ക്ക് നയിച്ച ദിവസങ്ങളും എങ്ങനെയായിരുന്നു എന്ന് വ്യക്തമാക്കുന്നു.

സ്‌നേഹം എല്ലായിപ്പോഴും തികഞ്ഞതല്ല എന്നതിന്റെ തെളിവാണ് റിയാലിറ്റി. സ്‌നേഹം അഗാതമാണ്, അത് കുഴപ്പമുള്ളതാണ്, എന്നിട്ടും ലോകം അതിന് വേണ്ടി ചലിക്കുന്നു. അഭിനേതാക്കള്‍ എന്ന നിലയില്‍ മാത്രമല്ല പ്രണയത്തിലായ രണ്ട് സ്ഥിരം വ്യക്തികള്‍ എന്ന നിലയിലും തങ്ങളുടെ യാത്രയിലെ സരാംശങ്ങള്‍ റിയാലിറ്റി പകര്‍ത്തുന്നു എന്ന ഇരുവരും പറയുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.