Movie News

അക്ഷയ്കുമാറുമായി പ്രണയമുണ്ടായിരുന്നതായി ഷീബ ആകാശ് ; വേര്‍പിരിഞ്ഞശേഷം സൗഹൃദം പോലുമില്ല

ഒരു കാലത്ത താന്‍ ബോളിവുഡിലെ ആക്ഷന്‍താരം അക്ഷയ്കുമാറുമായി പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ച് മുന്‍ നടി ഷീബ ആകാശ്ദീപ്. പിങ്ക് വില്ലയുമായുള്ള ഒരു പുതിയ ചാറ്റിലാണ് താനും അക്ഷയ്കുമാറും തമ്മിലുണ്ടായിരുന്ന പ്രണയകാലത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും വെളിപ്പെടുത്തിയത്. 1992-ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബോണ്ട് എന്ന സിനിമയുടെ സെറ്റില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. പരസ്പരം ഇഷ്ടമായി ബന്ധം ആരംഭിച്ചെങ്കിലും അവരുടെ പ്രണയം താമസിയാതെ അവസാനിച്ചു.

എപ്പോഴെങ്കിലും അക്ഷയ് കുമാറുമായി ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോഴായിരുന്നു ഷീബയുടെ മറുപടി. ”നിങ്ങള്‍ ചെറുപ്പവും അടുത്ത് ജോലി ചെയ്യുന്നതുമായിരിക്കുമ്പോള്‍ പ്രണയത്തില്‍ അകപ്പെടാന്‍ സാധ്യതയുണ്ട്.” അവര്‍ പറഞ്ഞു. ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചു. തങ്ങള്‍ ഇരുവരും ഫിറ്റ്‌നസ് ഭ്രാന്ത് ഉള്ളവരായിരുന്നു. കൂടാതെ കുടുംബ സുഹൃത്തുക്കളും. എന്റെ മുത്തശ്ശിയും അവന്റെ അമ്മയും ഒരുമിച്ച് ചീട്ടുകളിക്കും. എന്തുകൊണ്ടാണ് ഷീബയും അക്ഷയും വേര്‍പിരിഞ്ഞത് എന്നതിനെക്കുറിച്ചും നടി പറഞ്ഞു.

അന്ന് ഞങ്ങള്‍ രണ്ടുപേരും കുട്ടികളായിരുന്നു. ഇപ്പോള്‍ ഞാന്‍ അതിനെക്കുറിച്ച് സംസാരിക്കുക പോലുമില്ല. എനിക്ക് അത് വളരെ തമാശയായി തോന്നുന്നു. അന്നത്തെ പല കാര്യങ്ങളും എനിക്ക് ഓര്‍മയില്ല. മൂന്ന് പതിറ്റാണ്ടിലേറെയായി. വേര്‍പിരിയലിനു ശേഷം, ഷീബയും അക്ഷയും സുഹൃത്തുക്കളായി പോലും തുടരേണ്ടെന്ന് തീരുമാനിച്ചു.

യൗവ്വനകാലത്തെ പ്രണയം വളരെ വികാരാധീനവും ശക്തവുമാണ്. അത് ഒരു സ്‌ഫോടനം പോലെയാണ്. അതിനാല്‍ ആ സ്‌ഫോടനം സംഭവിക്കുമ്പോള്‍ അത് താഴേക്ക് വരണം…അവിടെ സൗഹൃദം നിലനില്‍ക്കില്ല. ഒരു ബന്ധത്തില്‍ പെട്ടു കഴിഞ്ഞാല്‍ പിന്നീട് അവിടെ സൗഹൃദം വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ല.