Movie News

അക്ഷയ് കുമാര്‍ മുതല്‍ കിയാര അദ്വാനിവരെ: അറിയുമോ ഇവരൊക്കെ അധ്യാപകരായിരുന്നു

ഇന്ന് അധ്യാപകദിനമാണ്. നമ്മുടെ രാജ്യത്തെ രാഷ്ട്രതന്ത്രജ്ഞനായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ഓര്‍മദിനം. നിങ്ങളുടെ പ്രിയപ്പെട്ട ഈ ഹിന്ദി താരങ്ങള്‍ സിനിമാ രംഗത്തേയ്ക്ക് എത്തുന്നതിന് മുമ്പ് അധ്യാപകരായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ?

മികച്ച നടന്‍ എന്ന നിലയില്‍ സിനിമ പ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച നടനാണ് അക്ഷയ് കുമാര്‍. സിനിമയില്‍ എത്തുന്നതിന് മുമ്പ് അക്ഷയ് കുമാര്‍ ആയോധന കല അധ്യാപകനായിരുന്നു. തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നിന്നാണ് അക്ഷയ് കുമാര്‍ ആയോധന കലകള്‍ പഠിച്ചത്.

ലസ്റ്റ് സ്‌റ്റോററിസിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് കിയാര അദ്വാനി. ഇന്ന് ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളാണ്. ലസ്റ്റ് സ്‌റ്റോറിസില്‍ അവര്‍ ഒരു അധ്യാപികയുടെ വേഷമാണ് ചെയ്തിരുന്നത്. അഭിനേത്രിയാകും മുമ്പ് കിയാര ഒരു പ്ലേ സ്‌കൂള്‍ ടീച്ചറായിരുന്നു.

ദംഗല്‍ നടി സന്യ മല്‍ഹോത്ര നൃത്തത്തില്‍ വളരെയധികം പ്രാവീണ്യമുള്ള ആളാണെന്ന് അവരുടെ ആരാധകര്‍ക്ക് എല്ലാം അറിയാം. 2017-ല്‍ പുറത്തിറങ്ങിയ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ചിത്രത്തില്‍ സെക്‌സി ബാലിയെ എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫര്‍ കൂടിയാണ് അവര്‍. സിനിമയില്‍ എത്തും മുമ്പ് അവര്‍ നൃത്ത അധ്യാപികയായിരുന്നു. ബിരുദ പഠനത്തിന് ശേഷം അവര്‍ ഡല്‍ഹിയിലേ ഒരു സ്‌കൂളില്‍ നൃത്ത അധ്യാപികായതയി ജോലി ചെയ്തിരുന്നു.

ഒരുകാലത്ത് ഇന്ത്യന്‍ ഫീച്ചര്‍ സിനിമകളുടെ മുഖമായിരുന്നു നന്ദിത ദാസ്. 40 അതികം ഫിച്ചര്‍ ചിത്രങ്ങില്‍ അവര്‍ അഭിനയിച്ചിരുന്നു. അഭിനേത്രിയും നിര്‍മാതവുമായ നന്ദിത ദാസ് ബിരുദാനന്തര ബിരുദം നേടിയ ശേഷം ഡില്‍ഹിയിലേ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു.