ലോകത്ത് ഉടനീളം അനേകം ആരാധകരുള്ള ബോളിവുഡിലെ ആക്ഷന്‍ ഹീറോമാരില്‍ ഒരാളാണെങ്കിലും അക്ഷയ് കുമാറിന്റെ മാനുഷികമായ മറ്റൊരുവശം ആരാധകര്‍ക്ക് അത്ര പരിചയം കാണാനിടയില്ല. അതിന് ഒരു ഉദാഹരണമായി മാറുന്നുണ്ട് മുംബൈയിലെ ആദ്യത്തെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍ എന്ന് കരുതുന്ന ഛായാ മോഹിതെയുമായുള്ള താരത്തിന്റെ കണ്ടുമുട്ടല്‍.
സിനിമാക്കഥയെ വെല്ലുന്ന രീതിയിലായിരുന്നു അക്ഷയ് കുമാറും അദ്ദേഹത്തിന്റെ ആരാധനാപാത്രമായ ഓട്ടോറിക്ഷാ തൊഴിലാളിയും തമ്മിലുള്ള കൂടിക്കാഴ്ച. മുംബൈയിലെ ആദ്യത്തെ വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരില്‍ ഒരാള്‍ എന്ന നിലയിലുള്ള ഛായയുടെ വീഡിയോ കണ്ടത് മുതലാണ് അക്ഷയ് കുമാറിന് അവരെ കണ്ടുമുട്ടുക എന്നത് ഒരു ആഗ്രഹമായി മാറിയത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് ഛായ മൊഹിതെ, അക്ഷയുമായുള്ള തന്റെ അപ്രതീക്ഷിത കൂടിക്കാഴ്ചയെക്കുറിച്ച് പറഞ്ഞത്.
ഒരു അഭിമുഖത്തിനായി അക്ഷയ് യുടെ ടീം ദിവസങ്ങളോളം തന്നെ പിന്തുടരുന്നതിനെ കുറിച്ചും ഛായ പറഞ്ഞു. രണ്ടുമാസം നടന്നാണ് അക്ഷയ് ഛായയുടെ വിശദാംശങ്ങള്‍ കണ്ടെത്തിയത്. അവരുടെ പേരും ഫോട്ടോയും മാത്രമാണ് അക്ഷയ് യുടെ കീമിന്റെ കൈവശം ഉണ്ടായിരുന്നത്. അക്ഷയ്യുടെ അസിസ്റ്റന്റ് തന്നെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ എല്ലാ ദിവസവും ഒരു അഭിമുഖത്തിനായി വിളിക്കാറുണ്ടായിരുന്നെന്ന് ഛായ ഓര്‍മ്മിച്ചു. എന്നാല്‍ താന്‍ ആരാണെന്ന് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. അക്കാലത്ത് നിരവധി മാധ്യമപ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ വരാറുണ്ടെന്നും തന്റെ ദൈനംദിന ജീവിതത്തെക്കുറിച്ച് വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നുവെന്നും ഛായ പറഞ്ഞു.
ഈ സമയം ഇന്റര്‍വ്യൂവിന് പണം ഈടാക്കാന്‍ തുടങ്ങണമെന്ന് ചുറ്റുമുള്ളവര്‍ തന്നോട് പറഞ്ഞിരുന്നെന്നും എന്നാല്‍ തനിക്ക് അതില്‍ താല്‍പ്പര്യമില്ലെന്നും ഛായ പറഞ്ഞു. അക്ഷയ്യുടെ ടീം വിളിച്ചപ്പോള്‍ ഭര്‍ത്താവ് അവളെ അഭിമുഖത്തിന് വിടാന്‍ തയ്യാറായില്ല. ഛായ ഒടുവില്‍ പോയി. ഒരു ദിവസത്തെ മുഴുവന്‍ ചിത്രീകരണത്തിന് ശേഷം, ഛായയോട് സണ്‍-എന്‍-സാന്‍ഡ് ഹോട്ടലിലേക്ക് പോകാന്‍ പറഞ്ഞു. അപ്പോഴാണ് ഓട്ടോറിക്ഷയില്‍ ഇരിക്കുന്നയാള്‍ അക്ഷയ് കുമാര്‍ ആണെന്ന് ഛായ അറിഞ്ഞത്.
അദ്ദേഹവുമായി ജുഹുവിലേക്ക് സവാരിപോയി. അവിടെ അദ്ദേഹത്തെ ഇറക്കി. ഭാര്യയും മാതാവും ഷോപ്പിംഗിന് പോകുകയായിരുന്നു. അവിടെവെച്ച് അക്ഷയ് കുമാറിനൊപ്പം കുറച്ച് ഫോട്ടോ എടുക്കാനായി. ‘നിങ്ങളുടെ കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്നെ സന്ദര്‍ശിക്കാമെന്ന് അക്ഷയ് എന്നോട് പറഞ്ഞു. അന്ന് അക്ഷയ് 10,000 രൂപ നല്‍കിയതായും അവര്‍ പങ്കുവെച്ചു.