അമേരിക്കൻ ഗായകൻ എകോണിനോട് വേദിയില്‍വച്ച് ആരാധകർ മോശമായി പെരുമാറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യാ ടൂറിന്റെ ഭാഗമായി ബെംഗളൂരുവിൽ നടന്ന പരിപാടിയ്ക്കിടെയാണ് എകോണിന് ആരാധകരില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. സംഗീതപരിപാടിക്കിടെ ആരാധകർക്കിടയിലേക്ക് ഇറങ്ങിവന്ന എകോണിന്റെ പാന്റ് വലിച്ചു താഴ്ത്തിയതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരാധകരുടെ പ്രവർത്തിയിൽ അസ്വസ്ഥനായ എകോൺ പലതവണ പാന്റ് ശരിയാക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
സ്റ്റേജിൽ വച്ച് അദ്ദേഹത്തോട് മോശമായി പെരുമാറിയത് ശരിയായില്ല എന്നാണ് വീഡിയോയ്ക്ക് താഴെ ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത് ദുഃഖകരമാണ്, വേദിയിൽ വച്ച് ലൈവ് ആയി ആളുകൾ അദ്ദേഹത്തെ ശല്യം ചെയ്യുകയായിരിന്നു. അവർക്കുവേണ്ടി പരിപാടി നടത്തുന്ന ആളെ അവർ ശല്യപ്പെടുത്തുന്നു’ എന്നാൺ ഒരാൾ കമന്റ് ചെയ്തത്.
എന്നാൽ വിഷയത്തിൽ എകോൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യ ടൂറിന്റെ ഭാഗമായുള്ള സംഗീത പരിപാടികളിലും മാറ്റം വരുത്തിയിട്ടില്ല.




