ഫെബ്രുവരി 6 ന് തിയേറ്ററുകളില്‍ വിടാമുയിര്‍ച്ചിയുമായി ആരാധകരെ കാണാന്‍ എത്തുന്ന തിരക്കിലാണ് നടന്‍ അജിത്കുമാര്‍. മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടമുയാര്‍ച്ചി 1997-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സിനിമയായ ബ്രേക്ക്ഡൗണിനെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയപ്പെടുന്നു. താരത്തിന്റെ സ്‌റ്റൈലും അഭിനയവും ആയിരക്കണക്കിന് ആരാധകരെയാണ് നേടിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ സിനിമകള്‍ ക്യാഷ് രജിസ്റ്ററുകളെ റിംഗുചെയ്യുമ്പോള്‍ താരത്തിന്റെ സ്‌റ്റൈലും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ആരാധക സമുദ്രത്തില്‍ നിന്നും അതിവേഗം നടന്നുപോകുന്ന അജിത് കുമാറിനെ അടുത്തിടെ വിമാനത്താവളത്തില്‍ കണ്ടെത്തി. കറുത്ത ഹൂഡിയും മാച്ചിംഗ് ട്രൗസറും ധരിച്ച നടന്‍ ബെര്‍ലൂട്ടി ഫോര്‍മുല 1005 സ്‌ക്രിറ്റോ ലെതര്‍ റോളിംഗ് സ്യൂട്ട്കേസും ഒരു ബെര്‍ലൂട്ടി ട്രോയിസ് ന്യൂറ്റ്സ് ലെതര്‍ ബ്രീഫ്കേസും കൈവശം വച്ചിരിക്കുന്നതായി കാണപ്പെട്ടു.
അതില്‍ താരം കൊണ്ടുനടന്ന ആഡംബര ബാഗുകളുടെ വില കേട്ടാല്‍ കണ്ണുതള്ളും. സ്യൂട്ട് കേസിന് 7,62,000 രൂപയും ബ്രീഫ് കേസിന് 4,33,000 രൂപയുമാണ് വില. ഇവയെല്ലാം ചേര്‍ന്ന് 1,195,000 യോളം രൂപ വിലവരും. ഈ റോളിംഗ് ലെതര്‍ സ്യൂട്ട്‌കേസിന് 20 ഇഞ്ച് നീളമുണ്ട്, കൂടാതെ മള്‍ട്ടിഡയറക്ഷണല്‍ വീലുകളുമുണ്ട്. ബ്രീഫ്കേസ് പൂര്‍ണ്ണമായും വെനീസിയ കാള്‍ഫ്സ്‌കിന്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് ഒരു സെന്‍ട്രല്‍ സിപ്പ്ഡ് സെക്ഷനും ഉള്ളില്‍ തുകല്‍ അറ്റങ്ങളുള്ള നാല് കമ്പാര്‍ട്ടുമെന്റുകളും ഉണ്ട്.
ലൈക്ക പ്രൊഡക്ഷന്‍സിന് കീഴില്‍ സുബാസ്‌കരന്‍ അല്ലിരാജയാണ് ഇത് നിര്‍മ്മിക്കുന്നത്. അജിത് കുമാര്‍, തൃഷ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അര്‍ജുന്‍ സര്‍ജ, റജീന കസാന്ദ്ര, ആരവ്, രമ്യാ സുബ്രഹ്മണ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്. അസര്‍ബൈജാനില്‍ നിന്ന് ഒരു സംഘം പിടികൂടിയ തന്റെ കാണാതായ ഭാര്യ കായലിനെ കണ്ടെത്താന്‍ ശ്രമിക്കുന്ന അര്‍ജുന്റെ കഥ പറയുന്നതാണ് ഇതിവൃത്തം.
അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനവും ഓം പ്രകാശ് ഛായാഗ്രഹണവും എന്‍ ബി ശ്രീകാന്ത് എഡിറ്റിംഗും നിര്‍വ്വഹിച്ച സിനിമ 2025 ജനുവരിയില്‍ പൊങ്കല്‍ സമയത്ത് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് നീട്ടിവെച്ചു.