Movie News

ഗുഡ് ബാഡ് അഗ്‌ളിയില്‍ അജിത്തിനൊപ്പം സിമ്രാന്‍; കൂട്ടുകെട്ട് 25 വര്‍ഷത്തിന് ശേഷം

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് കിട്ടുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാറി നൊപ്പം സിമ്രാന്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് ഊഹാപോഹങ്ങള്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

അവള്‍ വരുവാല (1998), വാലെ (1999), ഉന്നൈ കോട് എന്നൈ തരുവന്‍ (2000) എന്നീ ചിത്രങ്ങളില്‍ അജിത്തും സിമ്രാനും മുമ്പ് സ്‌ക്രീന്‍ പങ്കിട്ട സിനിമകളാണ്. 1997-ല്‍ ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം കുറിച്ച സിമ്രാന്‍ 2008 വരെ സിനിമകളില്‍ സജീവ മായിരുന്നു. ഒരു ഇടവേള എടുത്ത് 2014-ല്‍ തിരിച്ചെത്തി. അതിനെത്തുടര്‍ന്ന്, പേട്ട (2019), റോക്കട്രി (2022), ഗുല്‍മോഹര്‍ (2023) എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. നിര്‍മ്മാ താവ് ദീപക് ബഗ്ഗയെ വിവാഹം കഴിച്ച സിമ്രാന്‍ കുടുംബജീവിതം നയിക്കുക യാണ്.

അജിത്ത് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് 2025 ഏപ്രില്‍ 10 ആയിരുന്നു. സിനിമ ഇതിനകം തന്നെ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നേടിയിട്ടുണ്ട്. തിയേറ്റര്‍ ഓട്ടത്തിന് ശേഷം ഇത് നെറ്റ്ഫ്‌ലിക്‌സില്‍ പ്രീമിയര്‍ ചെയ്യും. രവി കന്ദസാമി, ഹരീഷ് മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം ചിത്രത്തിന്റെ സഹ രചന നിര്‍വ്വഹിച്ച ആദിക് രവിചന്ദ്രനാണ്.

നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തില്‍ അജിത് കുമാറും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അതേസമയം, സംഗീതം ഒരുക്കിയിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്.

Leave a Reply

Your email address will not be published. Required fields are marked *