ഹോളിവുഡ് സിനിമ എന്ന് കേട്ടാല്‍ ഇന്ത്യന്‍ നടിമാര്‍ക്ക് രണ്ടു തവണ ചിന്തിക്കേണ്ടി വരില്ല. അപ്പോള്‍ സൂപ്പര്‍താരം ബ്രാഡ്പിറ്റിനൊപ്പമുള്ള സിനിമയാണെങ്കിലോ. എന്നാല്‍ ഈ മോഹിപ്പിക്കുന്ന ഓഫറില്‍ വീഴാത്ത നടിയാണ് ഐശ്വര്യാറായ്. ലോക സിനിമയില്‍ തന്നെ മുന്‍നിര ഹോളിവുഡ് നടിമാര്‍ക്ക് കിട്ടുന്ന ഈ ഓഫറാണ് ഒരിക്കല്‍ നടി ഐശ്വര്യാ റായിയെ തേടി വരികയും നടി ഉപേക്ഷിക്കുകയും ചെയ്തത്. ബ്രാഡ് പിറ്റ് നായകനായ ട്രോയ് എന്ന ചിത്രത്തിലാണ് നടിക്ക് ഒരു വേഷം വാഗ്ദാനം ചെയ്യപ്പെട്ടത്.
പക്ഷേ നടിക്ക് ഓഫര്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. ബോളിവുഡ് സിനിമ നിറയെ ഉണ്ടായിരുന്ന കാലമാണത്. ഹോളിവുഡ് സിനിമയ്ക്കാവട്ടെ 6-9 മാസം ആവശ്യമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നടി ആ ഓഫര്‍ ഉപേക്ഷിച്ചു. ‘സ്ക്രീനു’മായുള്ള ഒരു ചാറ്റില്‍, ഐശ്വര്യ ഈ സംഭവം അനുസ്മരിച്ചു, ”തന്റെ റോള്‍ അത്ര ദൈര്ഘ്യമേറിയതല്ലെങ്കിലും സിനിമയ്ക്കായി 6-9 മാസത്തെ സമയം വേണമെന്ന് ഹോളിവുഡ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. ഹോളിവുഡ് ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആ സമയത്ത് തനിക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് അവരുടെ പ്രോജക്റ്റിനെയും അതുമായി ബന്ധപ്പെട്ട അഭിനേതാക്കളെയും ഇന്‍ഷ്വര്‍ ചെയ്യാന്‍ കഴിയും. ഒരു വലിയ ചിത്രമായതിനാല്‍ എന്റെ 6-9 മാസം ലോക്ക് ചെയ്യണമെന്ന് അവര്‍ പറഞ്ഞു.” നടി പറഞ്ഞു.
പിന്നീട്, 2012 ല്‍, ബ്രാഡ് പിറ്റും സംഭവത്തെക്കുറിച്ച് വലിയ നിരാശയില്‍ സംസാരിച്ചിരുന്നു. ”ഐശ്വര്യയെ ട്രോയിയില്‍ കാസ്റ്റുചെയ്യാനുള്ള അവസരം ഞങ്ങള്‍ക്ക് നഷ്ടമായി. ഇനിയും ഒരു അവസരം ലഭിച്ചാല്‍, ഐശ്വര്യ റായ് ബച്ചനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അവര്‍ ഒരു ബഹുമുഖ അഭിനേതാവാണ്. ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് അവര്‍, അവരുടെ ശൈലി, സൗന്ദര്യം, അഭിനയം എന്നിവയ്ക്ക് പാശ്ചാത്യ രാജ്യങ്ങളില്‍ വലിയ അംഗീകാരമുണ്ട്. ട്രോയ്ക്ക് വേണ്ടി ഒരുമിച്ച് അഭിനയിക്കാനുള്ള അവസരം ഞങ്ങള്‍ നഷ്ടപ്പെടുത്തി,” അദ്ദേഹം ഐഎഎന്‍എസിനോട് പറഞ്ഞു. റോസ് ബൈറനായിരുന്നു ഒടുവില്‍ ഐശ്വര്യ ചെയ്യേണ്ടിയിരുന്ന ഈ വേഷം ചെയ്തത്.
ദേവദാസ് എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതോടെ ഹോളിവുഡ് ഐശ്വര്യയെ തേടിയെത്തിയത്. അക്കാലത്ത് തന്റെ സീനിയര്‍മാരില്‍ പലരും പൊട്ടിക്കാനാവാത്ത ചില്ല് സീലിങ്ങിനെ കുറിച്ച് പറയുമായിരുന്നെന്നും എന്നാല്‍ താന്‍ അത് തകര്‍ക്കുന്നതിന്റെ വക്കിലെത്തിയെന്നും ഐശ്വര്യ റായ് പറഞ്ഞു. പിന്നീട് 2000-കളുടെ തുടക്കത്തില്‍ നിരവധി അന്താരാഷ്ട്ര പ്രോജക്ടുകളില്‍ ഐശ്വര്യയെ തേടി വരികയും ചെയ്തു. എന്നാല്‍ ബ്രാഡ്പിറ്റിനൊപ്പമുള്ള അവസരം കിട്ടിയില്ല.