നടി ഐശ്വര്യ റായിയും മകള്‍ ആരാധ്യ ബച്ചനും മുംബൈയില്‍ നിന്ന് യാത്ര തിരിച്ചിരിക്കുകയാണ്. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇരുവരെയും പത്രക്കാര് കണ്ടു. അവര്‍ നടിയോട് പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം പോസ് ചെയ്യുകയും ഒപ്പം ഐശ്വര്യ മകള്‍ ആരാധ്യയുടെ കൈ മുറുകെ പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവര്‍ ദൃശ്യമെടുത്തവരുടെ നേരെ കൈവീശി ടേക്ക് കെയര്‍ ഗോഡ് ബ്ലസ് എന്ന് ഐശ്വര്യ പറയുന്നുണ്ടായിരുന്നു. എപ്പോഴും മകളുടെ കൈ പിടിച്ച് നടക്കുന്ന ഐശ്വര്യയുടെ പേരന്റിങ്ങിനെക്കുറിച്ച് വിവിധയിടങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മുമ്പ് ഐശ്വര്യ ഒരു ഹെലികോപ്റ്റര്‍ പേരന്റാണ് എന്ന് ഒരു അഭിമുഖത്തില്‍ ബച്ചന് കുടുബം വ്യക്തമാക്കിയിരുന്നു. കറുത്ത സ്വറ്റ് ടോപ്പും കറുത്ത ജീന്‍സുമായിരുന്നു അവര്‍ ധരിച്ചത്. മകള്‍ ആരാധ്യ നീല നിറത്തിലുള്ള സ്വറ്ററായിരുന്നു ആരാധ്യ ബച്ചന് ധരിച്ചിരുന്നത് ഒപ്പം അതിന് ചേരുന്ന കറുത്ത ജീന്‍സും ഒരു ബാഗും അവര്‍ ധരിച്ചു. കഴിഞ്ഞയാഴ്ച ഐശ്വര്യയും ആരാധ്യയും മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും ആതിഥേയത്വം വഹിച്ച ഗണേശ ചതുര്ത്ഥിക്കായി അവരുടെ വസതിയായ ആന്റിലിയയില്‍ ഒത്തു ചേര്‍ന്നിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ ഐശ്വര്യയും ആരാധ്യയും ഒരുമിച്ച് ഒരു യാത്ര നടത്തിയിരുന്നു. വിമാനത്താവളത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ ഇവരെക്കാണുകയും ഐശ്വര്യയും ആരാധ്യയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. മണിരത്നത്തിന്റെ പൊന്നിയില്‍ സെല്വന് 2-വിലാണ് ആരാധകര്‍ അവസാനമായി ഐശ്വര്യെയ കണ്ടത്. 2022-ല്‍ ഇറങ്ങിയ പൊന്നിയില്‍ സെല്വന് 1 ന്റെ തുടര്‍ച്ചയാണ് ഇത്. ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രകാശ് രാജ്, ജയറാം, പ്രഭു, പാര്ഥിപന് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നു. ചോള രാജവംശത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
