Celebrity

ദുബായിലെ പരിപാടിയില്‍ ആഷ് ‘ബച്ചന്‍’ വാല് ഉപേക്ഷിച്ചു; ഐശ്വര്യാ- അഭിഷേക് വേര്‍പിരിയല്‍ അഭ്യൂഹം വീണ്ടും

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യം ദീര്‍ഘനാളായി ഇന്റര്‍നെറ്റിലെ പ്രധാന വിശേഷങ്ങളിലൊന്നാണ്. എന്നാല്‍ ഇരുവരും ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുകയോ പ്രതികരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. എന്നാല്‍ ആഷ് ‘ബച്ചന്‍’ എന്ന തന്റെ കുടുംബപ്പേര് ഒഴിവാക്കിയതിന്റെ ഏറ്റവും പുതിയ രൂപമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിനെ ഇളക്കിമറിക്കുന്നത്.

ദുബായില്‍ നടന്ന ഐശ്വര്യ പങ്കെടുത്ത ഒരു പരിപാടിയില്‍ താരം വേദിയിലേക്ക് വന്നപ്പോള്‍ എഴുതിക്കാട്ടിയത് ഐശ്വര്യാറായി എന്നായിരുന്നു. നടിയുടെ വീഡിയോ ദുബായ് വിമന്‍ എസ്റ്റാബ്ലിഷ്‌മെന്റ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തമായ പരിപാടിയില്‍ മുഖ്യ പ്രഭാഷകയായ നടി, മാറ്റം, സമത്വം, സ്ത്രീകള്‍ക്കുള്ള അവസരങ്ങള്‍ എന്നിവയുടെ ആവശ്യകതയെക്കുറിച്ച് ശക്തമായ പ്രസംഗം നടത്തുന്നത് കണ്ടു. അതിനിടെ, എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് ‘ബച്ചന്‍’ എന്ന കുടുംബപ്പേര് ഇല്ലാതെ പേര് പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചതാണ്.

”വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ശബ്ദങ്ങള്‍ മാറ്റത്തെ പ്രചോദിപ്പിക്കുന്നതിനും സമത്വം വളര്‍ത്തുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ഒന്നിച്ചു ചേരുമ്പോള്‍ എന്ത് നേടാനാകും എന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണമാണ് ഈ ഉച്ചകോടി.” ചടങ്ങില്‍ നടത്തിയ പ്രസംഗവും പോസ്റ്റായി ചേര്‍ത്തിട്ടുണ്ട്.


പോസ്റ്റിനോട് നിരവധി ആരാധകരാണ് പ്രതികരിച്ചിരിക്കുന്നത്. ഐശ്വര്യയുടെ നിരവധി ചിത്രങ്ങളും ഇവന്റില്‍ നിന്ന് ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. സിനിമയില്‍, മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍: 2 ലാണ് അവസാനമായി കണ്ടത്. അതിന് ശേഷം അവര്‍ പുതിയ പ്രൊജക്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും അന്താരാഷ്ട്ര ഇവന്റുകളില്‍ പ്രത്യക്ഷപ്പെട്ട് ഐശ്വര്യ സജീവ സാന്നിദ്ധ്യം നിലനിര്‍ത്തുന്നു. സര്‍ക്കാറിന്റെ ഐ വാണ്ട് ടു ടോക്ക് റിലീസിംഗ് ആസ്വദിക്കുന്ന അഭിഷേക് ബച്ചന്‍ അടുത്തതായി അക്ഷയ് കുമാറിന്റെ ഹൗസ്ഫുള്‍ 5 ല്‍ അഭിനയിക്കും. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാന്റെ കിംഗും താരത്തിന്റെ മുന്നിലുണ്ട്.