Celebrity

ചുവന്ന സാരിയില്‍ അതിസുന്ദരിയായി ഐശ്വര്യലക്ഷ്മി ; പൂങ്കുഴലിയെ പോലെയെന്ന് ആരാധകര്‍


യുവനടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിലേക്ക് എത്തിയത്. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. തന്റെ വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്.

ഇപ്പോള്‍ ചുവന്ന സാരിയില്‍ അതിമനോഹരിയായി എത്തിയിരിയ്ക്കുകയാണ് ഐശ്വര്യ. സ്ലീവ്‌ലെസ് ബ്ലൗസും കഴുത്ത് നിറഞ്ഞു നില്‍ക്കുന്ന ചോക്കറും അണിഞ്ഞെത്തിയ ഐശ്വര്യയെ കാണാന്‍ അതിസുന്ദരിയാണെന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്. ഇപ്പോള്‍ കണ്ടാല്‍ പൂങ്കുഴലിയെ പോലെയുണ്ടെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയില്‍ ശെല്‍വനില്‍ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്തയിലാണ് ഐശ്വര്യ അവസാനമായി എത്തിയത്.