ബംഗ്ലാദേശിനോട് ആദ്യ മത്സരത്തില്‍ സമനില ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് 2027 ലെ ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ തുടക്കം അത്ര മെച്ചമായിരുന്നില്ല. ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ത്യയ്ക്ക് ആറ് ഹോം, എവേ മത്സരങ്ങളുണ്ട്. ഒന്നാം സ്ഥാനത്തുള്ള ടീം മാത്രമേ കോണ്ടിനെന്റല്‍ ഷോപീസിന് യോഗ്യത നേടൂ എന്നത് വന്‍ തിരിച്ചടിയാകും.
ആദ്യമത്സരത്തിലെ ഗോള്‍രഹിത സമനില മത്സരത്തിന് ശേഷം ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ, പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ ഫുട്ബോള്‍ കളിക്കാരെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലി ചൂടേറിയ ചര്‍ച്ചയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ തുടക്കമായിട്ടുണ്ട്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഫുട്ബോള്‍ കളിക്കാരായ യാന്‍ ധണ്ട, ഡാനി തന്‍വീര്‍ ബാത്ത് എന്നിവരുടെ പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ആരാധകരില്‍ നിന്ന് ഇത് നിരവധി അഭിപ്രായപ്രകടനങ്ങള്‍ക്ക് കാരണമായി.
ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗില്‍ വോള്‍വ്‌സിനായി കളിച്ചിട്ടുള്ള, ലുധിയാനയില്‍ വേരുകളുള്ള ഡാനി തന്‍വീര്‍ ബാത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒരു ഇംഗ്ലീഷ് അമ്മയ്ക്കും ഇന്ത്യക്കാരനായ പിതാവിനും ജനിച്ച അദ്ദേഹത്തിന് പക്ഷേ ഇന്ത്യന്‍ നിയന്ത്രണങ്ങള്‍ കാരണം ടീമില്‍ എത്താനാകാത്ത അവസ്ഥയുണ്ട്.. യോഗ്യത നേടണമെങ്കില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് ഒരു വര്‍ഷം ഇന്ത്യയില്‍ താമസിക്കേണ്ടിവരുമെന്ന സാഹചര്യത്തില്‍ ബാത്ത് യുകെയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു.
ഇംഗ്ലണ്ടിനെ യൂത്ത് തലത്തില്‍ പ്രതിനിധീകരിച്ചിട്ടുള്ള യാന്‍ ധണ്ടയും ഇന്ത്യയ്ക്കുവേണ്ടി കളിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു മാസം മുമ്പ് ഞാന്‍ മാനേജരുമായി സംസാരിച്ചെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന വിവരം അറിയിച്ചെന്നും ദണ്ട വിശദീകരിച്ചു. സര്‍ക്കാര്‍ നിയമങ്ങള്‍ മാറ്റുന്നതിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. ‘മാനേജര്‍ ഞാന്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു, എഫ്എ എന്നെ കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, പക്ഷേ ഇപ്പോള്‍ സര്‍ക്കാര്‍ അനങ്ങുന്നില്ല. ശരിക്കും. ഞാന്‍ കുറച്ച് മാസങ്ങളായി കാത്തിരിക്കുകയാണ്, പക്ഷേ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഡിസംബറില്‍, ഇന്ത്യന്‍ ഫുട്ബോള്‍ ഗവേണിംഗ് ബോഡി ലോകമെമ്പാടും കളി ക്കുന്ന 24 വിദേശ ഇന്ത്യന്‍ കളിക്കാരെ സമീപിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ പ്രസ്താവിച്ചു. എന്നാല്‍ ഇരട്ട പൗരത്വത്തി ന്റെ പ്രശ്നങ്ങളാണ് തടസ്സമാകുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍, ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ഇന്ത്യന്‍ വംശജരായ ഫുട്ബോള്‍ കളിക്കാരില്‍ ഒരാള്‍ – അരാത്ത ഇസുമിയാണ്. മിഡ്ഫീല്‍ഡര്‍ തന്റെ ജാപ്പനീസ് പാസ്‌പോര്‍ട്ട് ഉപേക്ഷിച്ച് 2012 ല്‍ ഇന്ത്യന്‍ പൗരത്വം നേടി. തുടര്‍ന്ന് അദ്ദേഹം ഇന്ത്യയ്ക്കായി ഒമ്പത് മത്സരങ്ങള്‍ കളിച്ചു, 2013 ലെ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ റണ്ണേഴ്‌സ് അപ്പ് ആയ ടീമിന്റെ ഭാഗമായിരുന്നു.