യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്.
തന്റെ അടുത്ത സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിയ്ക്കുകയാണ് അഹാന. ‘ജന്മദിനാശംസകള്‍! ഇതാ നിങ്ങള്‍ക്കൊപ്പമുള്ള ഒരു ചിത്രം, നിങ്ങളുടെ പ്രിയപ്പെട്ട സ്ഥലത്ത് (ഒരു സിനിമാ സെറ്റ്) നിങ്ങളുടെ പ്രിയപ്പെട്ട കാര്യം ചെയ്യുന്നു (സിനിമകള്‍ നിര്‍മ്മിക്കുന്നു) ജീവിതകാലം മുഴുവന്‍ ഉറ്റ സുഹൃത്തുക്കളാകാന്‍…’ – എന്നു കുറിച്ചു കൊണ്ടാണ് അഹാനയും ടൊവിനോ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ലൂക്ക’ ആണ് നിമിഷ് ഛായാഗ്രഹകനായി എത്തിയ ആദ്യ ചിത്രം.
അഹാനയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ‘തോന്നല്‍’ എന്ന മ്യൂസിക്ക് ആല്‍ബത്തിന്റെ ഛായാഗ്രഹകനും നിമിഷായിരുന്നു. അഹാന അഭിനയിച്ച ‘മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന വെബ് സീരീസിന്റെയും ഛായാഗ്രഹകനും നിമിഷ് രവി തന്നെയായിരുന്നു. ‘കിങ്ങ് ഓഫ് കൊത്ത’ ആണ് നിമിഷിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.