Celebrity

ഫാഹിം സഫറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ഡാന്‍സ് വീഡിയോയുമായി അഹാന കൃഷ്ണ

യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്.

തന്റെ സുഹൃത്തും നടനുമായ ഫാഹിം സഫറിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അഹാനയുടെ ഇന്റസ്റ്റഗ്രാം റീലാണ് ശ്രദ്ധേയമാകുന്നത്. ഫാഹിം സഫറിനോടും സുഹൃത്തുക്കളോടുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് അഹാന പങ്കുവെച്ചത്. ജാസി ഗിഫ്റ്റ് പാടിയ ”ലജ്ജാവതിയേ നിന്റെ കള്ളകടക്കണ്ണില്‍” എന്ന ഹിറ്റ് ഗാനത്തിനാണ് അഹാനയും കൂട്ടരും ചുവടുവെയ്ക്കുന്നത്. കുറച്ച് തമാശരീതിയിലാണ് ഇവരുടെ സ്റ്റെപ്പുകള്‍.

അഭിനേതാവായും തിരക്കഥാകൃത്തായും മലയാളികള്‍ക്കു സുപരിചിതനാണ് ഫാഹിം സഫര്‍. ഒടിടിയില്‍ തരംഗം സൃഷ്ടിച്ച ‘മധുരം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഫാഹിം. നചി നൂറിന്‍ ഷെരീഫുമായുള്ള ഹാഫിന്റെ വിവാഹം അടുത്തിടെയാണ് നടന്നത്. ഡാന്‍സ് അടിപൊളിയാണെന്നും, നിങ്ങള്‍ ക്ലാസ്‌മേറ്റ്‌സ ആണോ ? എന്നുള്ള ചോദ്യങ്ങളാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കുറിയ്ക്കുന്നത്.

https://www.instagram.com/reel/CyOIaEoPY68/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==