Celebrity

പര്‍ദയും ഹിജാബും അണിഞ്ഞ് അഹാന ;  മനോഹരമായിരിയ്ക്കുന്നുവെന്ന് ആരാധകര്‍

യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്.

പര്‍ദയും ഹിജാബും അണിഞ്ഞ് ബഹ്‌റൈനിലെ അല്‍-ഫത്തേ ഗ്രാന്‍ഡ് മോസ്‌കിലൂടെ നടക്കുന്ന അഹാനയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഏത് വസ്ത്രവും ഒരു വ്യക്തിയ്ക്ക് എത്രത്തോളം അനുയോജ്യമാണെന്നാണെന്നാണ് അഹാനയുടെ വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. മനോഹരമായിരിക്കുന്നു, എത്ര തവണ ഞാന്‍ ഈ വീഡിയോ കണ്ടുവെന്ന് അറിയില്ലെന്നാണ് മറ്റൊരാളുടെ കമന്റ്.

അച്ഛനും അമ്മയ്ക്കുമൊപ്പമായി ബഹ്റിനിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ തന്റെ പുതിയ വ്ളോഗിലൂടെ അഹാന പങ്കുവെച്ചിട്ടുണ്ട്. വ്‌ളോഗില്‍ അറബിക് ഫുഡിനെ കുറിച്ചും ഷോപ്പിംഗിനെ കുറിച്ചുമൊക്കെ അഹാന പറയുന്നുണ്ട്. എനിക്കൊരു സ്പാര്‍ക്ക് കിട്ടിയാല്‍ മാത്രമേ ഞാന്‍ ഒരു പ്രൊഡക്ട് വാങ്ങിക്കുകയുള്ളൂ. ഇത്തവണത്തെ ഷോപ്പിംഗില്‍ അങ്ങനെയൊരു സ്പാര്‍ക്ക് കിട്ടിയിരുന്നു. കുട്ടിയുടുപ്പുകള്‍ എവിടെ കണ്ടാലും കുഞ്ഞ് ഹന്‍സികയെ ഓര്‍മ്മ വരും. അവള്‍ക്ക് 18 വയസായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും അഹാന പറയുന്നു. പോവുന്ന സ്ഥലങ്ങളില്‍ നിന്നെല്ലാം വീഡിയോ എടുക്കുന്നത് കൊണ്ട് ഈ യാത്രകളൊന്നും നമ്മള്‍ മറക്കില്ലെന്നായിരുന്നു അഹാന പറഞ്ഞത്.

https://www.instagram.com/p/Cx-c0lbvf_G/?hl=en