മധ്യപ്രദേശിലെ ഗുണയിൽ തെരുവുനായയോട് യുവാക്കളുടെ കൊടുംക്രൂരത. കല്ലുകൊണ്ട് നായയെ അടിച്ചുകൊന്ന ശേഷം സ്കൂട്ടറിൽ ജഡം കെട്ടിവലിച്ചു. ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്ച ഗുണയിലെ നയാ പുര പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ക്രൂരമായ പ്രവൃത്തി പതിഞ്ഞത്.
പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരു യുവാവ് നായയെ വടികൊണ്ട് അടിച്ച് അവശനാക്കിയശേഷം സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കയറുകയും നായയെ അതിൽ കെട്ടിവലിക്കുന്നതുമാണ് കാണുന്നത്. തുടർന്ന് യുവാവ് നായയെ വിജനമായ ഒരു തുറസായ കൊണ്ടുവരുന്നതാണ് കേട്ടിവലിച്ചു കൊണ്ടുവരുന്നതാണ് കാണുന്നത്. തുടർന്ന് ആരും വരുന്നില്ലെന്ന് മനസിലാക്കിയ യുവാവ് രണ്ട് വലിയ കല്ലുകൾ നായയുടെ തലയിലേക്ക് ഇടുന്നു. ഇതോടെ നായയ്ക്ക് ജീവൻ നഷ്ടമാകുന്നു.
കൊന്നിട്ടും തീർന്നില്ല ഇയാൾ വീണ്ടും നായയുടെ ചേതനയറ്റ ശരീരം റോഡിന് കുറുകെ വലിച്ചിഴച്ച് നായയോടുള്ള അവരുടെ സകല രോഷവും തീർക്കുന്നു. സംഭവത്തിൽ കടുത്ത വിമർശനങ്ങൾ ഉയർന്നിട്ടും ഔപചാരികമായി ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. പരാതി ലഭിച്ചാൽ ഉടനെ നടപടിയെടുക്കുമെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻചാർജ് ടിഐ ബ്രജ്മോഹൻ ബദൗരിയ പറഞ്ഞു.
ഈ ക്രൂരമായ പ്രവൃത്തി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്, ഇത്തരമൊരു ക്രൂരത സമൂഹത്തിൽ എങ്ങനെ ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്.