ജേഷ്ഠന്‍ നാഗ ചൈതന്യയ്ക്ക് പിന്നാലെ അനുജന്‍ അഖില്‍ അക്കിനേനിയും വിവാഹത്തിനൊരുങ്ങുന്നു. തെലുങ്ക് സിനിമാ വേദിയിലെ സെലിബ്രിട്ടി ദമ്പതികളായ നാഗാര്‍ജ്ജുനയുടേയും അമല അക്കിനേനിയുടെയും മകന്‍ അഖില്‍ അക്കിനേനിയുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു. സെലിബ്രിട്ടി ബ്ളോഗറായ സൈനബ് റാവ്ജിയാണ് അഖിലിന്റെ പങ്കാളിയാകുന്നത്.
ഹൈദരാബാദില്‍ ജനിച്ചതും വളര്‍ന്നയാളുമായ സൈനബ് റാവ്ജിയും കലാകാരിയാണ്. പിതാവ് വ്യവസായിയാണ്. സഹോദരന്‍ സെയ്ന്‍ റവ്ജി, ഇസഡ്ആര്‍ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 27-ാം വയസ്സില്‍ സൈനബ് ചിത്രകാരി എന്ന നിലയില്‍ ശ്രദ്ധേയയായി.
ഹൈദരാബാദില്‍ നടന്ന റിഫ്ലക്ഷന്‍സ് പോലുള്ള പ്രദര്‍ശനങ്ങളിലൂടെ അവര്‍ പ്രേക്ഷകരെ ആകര്‍ഷിച്ചു. ദുബായ്, ലണ്ടന്‍, മുംബൈ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിലും സൈനബിന്റെ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ചിത്രകലയ്ക്ക് പുറമെ അഭിനയത്തിലും സൈനബ് തിളങ്ങിയിട്ടുണ്ട്. എം എഫ് ഹുസൈന്‍ സംവിധാനം ചെയ്ത മീനാക്സി: എ ടെയില്‍ ഓഫ് ത്രീ സിറ്റിസ് എന്ന സിനിമയില്‍ തബു, കുനാല്‍ കപൂര്‍ എന്നിവരോടൊപ്പം ഒരു സഹകഥാപാത്രത്തെ അവതരിപ്പിച്ചു. ‘വണ്‍സ് അപ്പോണ്‍ ദി സ്‌കിന്‍ എന്ന ബ്ലോഗും നടത്തുന്നുണ്ട്. രണ്ട് വര്‍ഷത്തിലേറെയായി സൈനബും അഖിലും പ്രണയത്തിലായിരുന്നു. 2024 നവംബര്‍ 26 ന് അക്കിനേനി വസതിയില്‍ സ്വകാര്യ ചടങ്ങായിട്ടായിരുന്നു വിവാഹനിശ്ചയം. വിവാഹം 2025 ല്‍ പ്രതീക്ഷിക്കുന്നു.
എന്നാല്‍ ഈ വിവാഹവാര്‍ത്ത പുറത്തുവന്നതോടെ അഖിലും സൈനബും തമ്മിലുള്ള പ്രായവ്യത്യാസം വലിയ ചര്‍ച്ചയായി. ഒന്‍പത് വയസ്സാണ് ഇവര്‍ തമ്മിലുള്ള പ്രായവ്യത്യാസം. 30 വയസ്സാണ് അഖിലിന്റെ പ്രായം. സൈനബിന് 39 വയസ്സും. വധുവിന് വരനേക്കാള്‍ പ്രായം കൂടിയതാണ് പലര്‍ക്കും അംഗീകരിക്കാനാവാത്തത്. കമന്റുകള്‍ പരിധി കടന്നതോടെ അഖില്‍ ഇന്‍സ്റ്റഗ്രാമിലെ കമന്റ് ബോക്സ് ഓഫാക്കി.
ഇരുവരും ഒന്നിച്ചുള്ള ആദ്യ ചിത്രങ്ങള്‍ അഖില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് അഖില്‍ സന്തോഷം പങ്കുവെച്ചു. അക്കിനേനി കുടുംബവുമായുള്ള സൈനബിന്റെ ബന്ധം വലിയ ശ്രദ്ധ നേടുകയാണെങ്കിലും അവള്‍ സ്വകാര്യതയ്ക്ക് മുന്‍ഗണന നല്‍കുന്നു. അഖില്‍ അക്കിനേനിയുടെ ജേഷ്ഠന്‍ നാഗ ചൈതന്യയും ശോഭിത ധൂലിപാലെയും തമ്മിലുള്ള വിവാഹവും വന്‍ ശ്രദ്ധയാണ് നേടുന്നത്.