Entertainment Featured

മാളികപ്പുറത്തിനുശേഷം സൈജു കുറുപ്പും ദേവനന്ദയും, സൂപ്പർ നാച്ചുറൽ ത്രില്ലറായി ​’ഗു’ ഒരുങ്ങുന്നു

മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഗു’ നവാഗതനായ മനു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹൊറർ സൂപ്പർ നാച്വറൽ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മാളികപ്പുറത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ദേവനന്ദയാണ്‌ ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക് മുന്ന എന്ന കുട്ടി എത്തുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
തെക്കേ മലബാറിലെ പുരാതനമായ ഒരു തറവാട്ടിലേക്ക് ഒരവധിക്കാലം ആലോഷിക്കാൻ മുന്ന എന്ന കുട്ടി അവളുടെ അച്ഛനും അമ്മക്കുമൊപ്പം എത്തുന്നതോടെയാണ് ചിത്രത്തിൻ്റെ കഥാവികസനം. കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷക്കാലമായി ഈ തറവാട്ടിൽ മുടങ്ങിക്കിടന്ന തെയ്യം നടത്തുന്നതിനാണ് ഇവർ തറവാട്ടിലെത്തുന്നത്. ബന്ധുക്കൾ ധാരാളമുള്ള ഈ തറവാട്ടിൽ കുട്ടികളും ഏറെയുണ്ട്. മുന്നക്ക് ഇത് ഏറെ ആശ്വാസകരമായി. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം വിശാലമായ പുരയിടങ്ങളിൽ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി.
ഇതിനിടയിലാണ് ഭയപ്പെട്ടത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. ഈ സംഭവങ്ങളിലേക്കാണ് പിന്നീട് ചിത്രം കടന്നു ചെല്ലുന്നത്.

കുട്ടികൾക്കുണ്ടാകുന്ന ഈ അനുഭവങ്ങൾക്ക് മുതിർന്നവരേക്കാൾ കുട്ടികളാണ്‌ പരിഹാരം കണ്ടെത്തുന്നത്. ഇതു കൊണ്ടു തന്നെ ഈ ചിത്രത്തെ കുട്ടികളുടെ ഹൊറർ ചിത്രമായി വിശേഷിപ്പിക്കാം.- മുന്നയെ ദേവനന്ദ അവതരിപ്പിക്കുന്നു ‘മാളികപ്പുറത്തിനു ശേഷം ദേവനന്ദ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

സൈജു ക്കുറുപ്പാണ് മുന്നയുടെ അച്ഛനായി വേഷമിടുന്നത്. അശ്വതി മനോഹരൻ മുന്നയുടെ അമ്മയായും അഭിനയിക്കുന്നു ” കക്ഷി അമ്മിണിപ്പിള്ള, സ്വാതന്ത്ര്യം അർദ്ധരാതിയിൽ, എന്നീ ചിത്രങ്ങളിലും ഇപ്പോൾ സംപ്രേഷണം ചെയ്തു വരുന്ന കേരള ക്രൈം ഫയൽ എന്ന വെബ് സീരിസ്സിലും പ്രധാന വേഷമഭിനയിക്കുന്ന നടിയാണ് അശ്വതി മനോഹർ.

ഓഗസ്റ്റ് പത്തൊമ്പതിന് പട്ടാമ്പിയിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുന്നത്. അതിനു മുന്നോടിയായി മൂന്നു ദിവസത്തെ ഒരു അഭിനയക്കളരി കൊച്ചിയിൽ നടന്നു. ദേവ നന്ദയടക്കം കുറച്ചു പുതുമുഖങ്ങളായ കുട്ടികളും നിരഞ്ജ് ,ലയാ സിംസൺ എന്നിവരുമാണ് ഈ റിഹേഴ്സൽ ക്യാം ബിൽ പങ്കെടുത്തത്.
: ആക്റ്റിംഗ്‌ കോച്ചും കാസ്റ്റിംഗ്‌ ഡയറക്ടുമായ ദേവേന്ദ്രനാഥ് ശങ്കരനാരായണ നായിരുന്നു ഈ അഭിനയക്കളരിയിൽ പരിശീലകനായി എത്തിയത്.
ദേവ നന്ദ, സൈജു ക്കുറുപ്പ് ,അശ്വതി മനോഹർ എന്നിവർക്കു പുറമേ രമേഷ് പിഷാരടി .നന്ദിനി ഗോപാലകൃഷ്ണൻ, മണിയൻ പിള്ള രാജു.നിരഞ്ജ് മണിയൻ പിള്ള രാജു, കഞ്ചൻ, ലയാ സിംസൺ, എന്നിവരും പ്രമുഖങ്ങളായ കുറച്ചു കുട്ടികളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്,
സംഗീതം. ജോനാഥൻ ബ്രൂസ്.
ഛായാഗ്ദഹണം – ചന്ദ്രകാന്ത് മാധവ്.
എഡിറ്റിംഗ്‌ – വിനയൻ’ എം.ജി.
കലാസംവിധാനം – ത്യാഗു
മേക്കപ്പ് – പ്രദീപ് രംഗൻ. കോസ്റ്റ്യും – ഡിസൈൻ.ദിവ്യാ ജോബി.
നിർമ്മാണ നിർവ്വഹണം – എസ്.മുരുകൻ.

വാഴൂർ ജോസ്.