Celebrity

നാളുകള്‍ക്ക് ശേഷം ക്ലാസിക്കല്‍ നൃത്തവുമായി അനു സിത്താര; ഗംഭീര പ്രകടനമെന്ന് കമന്റുകള്‍- വീഡിയോ

യുവ നടിമാരില്‍ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ കാലം കൊണ്ടാണ് അനു സിത്താര പ്രേക്ഷകര്‍ക്കിടയില്‍ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അനു. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. നാളുകള്‍ക്ക് ശേഷം ഒരു നൃത്ത വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് അനു സിത്താര.

മാളവിക മേനോന്‍, പൂജ മേനോന്‍ എന്നിവര്‍ക്കൊപ്പമാണ് അനു നൃത്തം ചെയ്യുന്നത്. എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലെ ”ചെന്നൈ സെന്തമിഴ്” എന്ന ഗാനത്തിനാണ് അനു സിത്താര ചുവട് വെയ്ക്കുന്നത്. അനു ഗംഭീരമായാണ് നൃത്തം ചെയ്യുന്നതെന്നാണ് കമന്റുകള്‍. സന്തോഷം എന്ന ചിത്രമാണ് അനു സിത്താരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.
വീഡിയേ കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.instagram.com/reel/CyI46E4g_iG/?utm_source=ig_web_copy_link