Uncategorized

അര്‍ജുന്‍ കപൂറുമായി പിരിഞ്ഞതിന് ശേഷം മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാനൊപ്പം മലൈക ;  വീഡിയോ വൈറല്‍

ബോളിവുഡിലെ ഏറ്റവും വലിയ ചര്‍ച്ചയായ ബന്ധമാണ് അര്‍ജുന്‍ കപൂര്‍ – മലൈക അറോറ ബന്ധം. സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. മലൈകയുമായുള്ള ബന്ധത്തെ കുറിച്ച് അര്‍ജുന്‍ കപൂര്‍ പല അഭിമുഖങ്ങളിലും തുറന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുകയായിരുന്നു. നടന്‍ അര്‍ബാസ് ഖാനെയായിരുന്നു മലൈക നേരത്തെ വിവാഹം കഴിച്ചിരുന്നത്. തുടര്‍ന്ന് 2017-ല്‍ വിവാഹമോചനം നേടി. ഇവര്‍ക്ക് അര്‍ഹാന്‍ എന്ന മകന്‍ ഉണ്ട്.

മലൈകയുമായുള്ള വിവാഹമോചനത്തിന് ശേഷം അര്‍ബാസ് ഖാന്‍ 2023-ല്‍ ഷുറ ഖാനെ വിവാഹം ചെയ്യുകയായിരുന്നു. മലൈക ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. മലൈക അറോറയും അര്‍ജുന്‍ കപൂറുമായുള്ള വേര്‍പിരിയലിന് ശേഷം മലൈക ബിസിനസ്സിലേക്ക് പ്രവേശിച്ചു. ഇപ്പോള്‍ മലൈകയുടെ മുന്‍ ഭര്‍ത്താവ് അര്‍ബാസ് ഖാന്‍ മലൈകയുടെ പുതിയ റെസ്റ്റോറന്റില്‍ ഉച്ച ഭക്ഷണത്തിന് പോയ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്. അര്‍ബാസ് ഖാനോടൊപ്പം മാതാപിതാക്കളായ സലിം ഖാന്‍, സല്‍മ ഖാന്‍, ഹെലന്‍ എന്നിവരും ഉണ്ടായിരുന്നു.

ഖാന്‍ കുടുംബവും മലൈക അറോറയും ഒരുമിച്ച് കണ്ട സന്ദര്‍ഭങ്ങള്‍ വളരെ കുറവാണ്. മലൈകയുടെ അച്ഛന്‍ മരിച്ചപ്പോള്‍, അര്‍ബാസും അദ്ദേഹത്തിന്റെ മുഴുവന്‍ കുടുംബവും മലൈകയുടെ സങ്കടത്തില്‍ പങ്കു ചേരുകയും മലൈകയോടൊപ്പം സമയം ചിലവഴിയ്ക്കുകയും ചെയ്തിരുന്നു. തന്റെ റെസ്റ്റോറന്റിലേക്ക് അര്‍ബാസ് ഖാനെയും കുടുംബത്തെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്ന മലൈകയെ വീഡിയോയില്‍ കാണാമായിരുന്നു. മലൈക ഒരു സ്‌റ്റൈലിഷ് ക്രോപ്പ് ടോപ്പും ഷോര്‍ട്ട്സും സ്നീക്കറുകറുമായിരുന്നു ധരിച്ചിരുന്നത്. അര്‍ബാസും കുടുംബവും എത്തിയതിന്റെ മുഴുവന്‍ സന്തോഷവും മലൈകയുടെ മുഖത്ത് പ്രകടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *