സോഷ്യല്‍ മീഡിയ റീലുകള്‍ക്ക് പ്രായഭേദമന്യേ എല്ലാവരും അടിമകളാണ്. ദൈര്‍ഘ്യം കുറഞ്ഞ വീഡിയോ ആയതിനാല്‍ തന്നെ ഒന്നില്‍ നിന്ന് ഒന്നിലേക്ക് മാറുന്നത് ശ്രദ്ധിക്കാറില്ല. സമയം കടന്നുപോകുന്നതും അറിയില്ല. റീലുകള്‍ കാണുന്ന ഉപകരണമായി മൊബൈല്‍ മാറി.നിരന്തരമായ റീല്‍ കാണല്‍ നിങ്ങളെ രോഗിയാക്കുന്നു.നിങ്ങളുടെ കണ്ണുകളെ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിക്കാം.
സോഷ്യല്‍ മീഡിയയുടെ അമിതമായ ഉപയോഗം കണ്ണിനെ സാരമായി ബാധിക്കുന്നുവെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഇത് ബാധകമാണ്. 2050 ഓടെ 50 ശതമാനം ആളുകൾക്കും ഹ്രസ്വദൃഷ്ടിയുണ്ടാകുമെന്ന് പഠനങ്ങള്‍ പറയുന്നു. മണിക്കൂറുകളോളമുള്ള സ്‌ക്രീന്‍ ടൈംകണ്ണുകളിലെ വരള്‍ച്ച, കണ്ണില്‍ സമ്മര്‍ദ്ദം പോലുള്ള പ്രശ്‌നങ്ങളും വര്‍ധിപ്പിക്കുന്നു.
ഈ പഠനം അവതരിപ്പിച്ചിരിക്കുന്നത് ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററില്‍ നടന്ന ഏഷ്യാ പസഫിക് അക്കാദമി ഓഫ് ഒഫ്താല്‍മോളജിയുടെയും ഓള്‍ ഇന്ത്യ ഒഫ്താല്‍മോളജിക്കല്‍ സൊസൈറ്റിയുടെയും സംയുക്ത യോഗത്തിലായിരുന്നു.
റീല്‍സ് മാത്രമല്ല ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ അമിതമായ സക്രീന്‍ ടൈമും ഗുരുതര രോഗങ്ങളെ ക്ഷണിച്ച് വരുത്തുന്നു. കുട്ടികളില്‍ നേതൃരോഗങ്ങല്‍ കൂടുന്നതിന് കാരണവും ഇത് തന്നെയാണ്. സ്‌ക്രീനിലെ ബ്ലൂലൈറ്റ് മൂലമുണ്ടാകുന്ന തലവേദന, മൈഗ്രെയ്ന്‍ ഉറക്കതകരാറുകള്‍ കാണാറുണ്ട്. റീലുകളില്‍ മുഴുകി ഇരിക്കുമ്പോള്‍ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറച്ച് ആരും ശ്രദ്ധിക്കാറില്ലെന്ന വസ്തുതയും പഠനം ചൂണ്ടിക്കാട്ടുന്നു.
കൃത്രിമ വെളിച്ചം ദ്രുതഗതിയിലുള്ള ദൃശ്യങ്ങള്‍ എന്നിവ കണ്ണുകളെ അമിതമായി ഉത്തേജിപ്പിക്കുന്നു. റീല്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയ്ക്ക് ഇത് കാരണമാകുന്നു. അതിനാൽ തിരിച്ചറിഞ്ഞു വേണ്ട മുൻകരുതൽ എടുക്കണമെന്ന് നേത്ര വിദഗ് ധർ വ്യക്തമാക്കി.