Crime

ഭാര്യ ബംഗ്‌ളാദേശി, ഇന്ത്യയില്‍ കഴിയുന്നത് വ്യാജമായി; ഭര്‍ത്താവ് അറിഞ്ഞത് വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിനുശേഷം

വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷം ഭാര്യ ഇന്ത്യാക്കാരിയല്ലെന്നും വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലെത്തിയ ബംഗ്‌ളാദേശി പൗരയാണെന്നും ആരോപണവുമായി ഭര്‍ത്താവ് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും നിയമോപദേശം തേടി. തില്‍ജലയില്‍ താമസിക്കുന്ന ഒരു ബിസിനസുകാരന്‍ ഭാര്യയ്‌ക്കെതിരേ കേസും കൊടുത്തിട്ടുണ്ട്. വിവാഹമോചനത്തിനായി ഗാര്‍ഹികപീഡനത്തിന് ഭാര്യ തനിക്കെതിരെ കേസ് കൊടുത്തപ്പോഴാണ് ഇക്കാര്യം ഭര്‍ത്താവും അറിഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്.

പങ്കാളിയില്‍ നിന്നും ഏറ്റ പീഡനത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ഫലമായി രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം അലസിയതായി അവള്‍ തന്റെ നിയമവ്യവഹാരത്തില്‍ പറഞ്ഞിരുന്നു. അതേസമയം വെസ്റ്റ് ബര്‍ദ്വാന്‍ നഴ്‌സിംഗ് ഹോമില്‍ നിന്നുള്ള ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും കുട്ടിയുടെ അതിജീവനത്തിന്റെ സ്ഥിരീകരണവും ഭാര്യയുടെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതായി ബിസിനസുകാരന്റെ അഭിഭാഷകന്‍ വാദിച്ചു. ദമ്പതികളുടെ വിവാഹമോചന വേളയില്‍ ഭാര്യ യുപിയില്‍ നിന്നുള്ള ആളല്ലെന്നും അവര്‍ ബംഗ്ലാദേശ് പൗരയാണെന്നും അയല്‍ക്കാര്‍ നടത്തിയ കിംവദന്തിയാണ് ഈ അനുമാനത്തില്‍ ബിസിനസുകാരനെ എത്തിച്ചതെന്നും കോടതിയില്‍ അഭിഭാഷകന്‍ വാദിച്ചു.

‘ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഭാര്യയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പൗരത്വത്തിന്റെ തെളിവും വഞ്ചനാപരമായതാണെന്ന് ഞങ്ങള്‍ കണ്ടെത്തി,” ഭര്‍ത്താവിന്റെ അഭിഭാഷകന്‍ ഷയാന്‍ സച്ചിന്‍ ബസു പറഞ്ഞു. ‘അവള്‍ ഇപ്പോള്‍ എന്റെ കക്ഷിയുടെ രണ്ട് കുട്ടികളുമായി ഒളിച്ചോടുകയാണ്. സഹോദരനെ സന്ദര്‍ശിക്കാന്‍ അവള്‍ അമേരിക്കയിലേക്ക് കടക്കുമെന്ന ഊഹത്തിന്റെ പേരില്‍ ആദ്യം അവളുടെ പാസ്പോര്‍ട്ട് അസാധുവാക്കുന്നതിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കിയതെന്നും അഭിഭാഷകന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഒരു വിവാഹ ചടങ്ങിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് 2009ല്‍ വിവാഹിതരായെന്നും അഭിഭാഷകന്‍ പറയുന്നു. വിദേശി നിയമത്തിലെ പാസ്പോര്‍ട്ട് നിയമത്തിലെ വിവിധ വകുപ്പുകള്‍ ഉപയോഗിച്ച് ഭാര്യയ്‌ക്കെതിരേ കേസെടുക്കണം എന്നാവശ്യപ്പെട്ട് ബിസിനസുകാരന്‍ തന്റെ ഭാര്യയ്ക്കെതിരെ തില്‍ജാല പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു.

മെയ് മാസത്തില്‍ ഇയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി പാസ്പോര്‍ട്ട് ഉടമ ബംഗ്ലാദേശി പൗരയാണെന്നും ബംഗ്ലാദേശ് പാസ്പോര്‍ട്ടിന്റെ ഉടമയാണെന്നും ഭര്‍ത്താവിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് മറുപടിയും കിട്ടിയിട്ടുണ്ട്. ഇവര്‍ വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടാക്കിയതായും പറഞ്ഞു. 2007 മുതല്‍ 2009 വരെ കാനഡയില്‍ പഠിച്ചിട്ടുണ്ടെന്നും പാസ്പോര്‍ട്ട് നിയമം ലംഘിച്ച് 2020ല്‍ പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ചെന്നും ഭാര്യ തന്റെ ബയോഡാറ്റയില്‍ സൂചിപ്പിച്ചതായും മന്ത്രാലയം മനസ്സിലാക്കി. യുവതി പഠിച്ചതായി അവകാശപ്പെടുന്ന കനേഡിയന്‍ സര്‍വകലാശാലയില്‍ നിന്നും വിവരം തേടിയിട്ടുണ്ട്.