ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നുള്ള ദമ്പതികൾക്ക് പത്ത് പെൺമക്കൾക്ക് ശേഷം ഒരു ആൺകുഞ്ഞ് പിറന്നു. 19 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പിറന്ന കുഞ്ഞിന് ‘ദിൽഖുഷ്’ എന്നാണ് സഹോദരിമാർ പേരിട്ടിരിക്കുന്നത്. എന്നാൽ, അമ്മയുടെ ആരോഗ്യസ്ഥിതി പോലും വകവെക്കാതെ ആൺകുഞ്ഞിനായി നടത്തിയ ഈ പരിശ്രമം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഉച്ചാന ടൗണിലെ ഓജസ് ഹോസ്പിറ്റലിലായിരുന്നു 37-കാരിയായ യുവതിയുടെ 11-ാമത്തെ പ്രസവം. അങ്ങേയറ്റം സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്.പ്രസവസമയത്ത് അമ്മയ്ക്ക് മൂന്ന് യൂണിറ്റ് രക്തം നൽകേണ്ടി വന്നു.നിലവിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ നർവീർ ഷിയോറാൻ അറിയിച്ചു.
ആൺകുഞ്ഞിനോടുള്ള ആഗ്രഹം കൊണ്ടല്ല 11 തവണ പ്രസവിച്ചതെന്നാണ് പിതാവായ സഞ്ജയ് കുമാറിന്റെ വാദം. തന്റെ എല്ലാ മക്കളും ദൈവത്തിന്റെ സമ്മാനമാണെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ വാദങ്ങൾക്കിടയിലും ശ്രദ്ധേയമായ ചില കാര്യങ്ങൾ പുറത്തുവന്നു. പത്ത് പെൺമക്കളുടെയും പേരുകൾ പെട്ടെന്ന് ഓർത്തെടുക്കാൻ പിതാവ് പാടുപെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തന്റെ മക്കൾക്കെല്ലാം കൃത്യമായ ഭക്ഷണവും വിദ്യാഭ്യാസവും നൽകുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കുടുംബത്തിലെ അംഗങ്ങൾദമ്പതികളുടെ മൂത്ത മകൾക്ക് 18 വയസ്സാണ് പ്രായം.
19 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കുടുംബത്തിൽ സന്തോഷം കൊണ്ടുവന്ന കുഞ്ഞനുജന് പത്ത് സഹോദരിമാരും ചേർന്ന് ദിൽഖുഷ് എന്നാണ് പേരിട്ടത്. തന്‍റെ മക്കളെല്ലാം ദൈവം തന്ന സമ്മാനമാണെന്നും മൂത്ത മകൾക്ക് 18 വയസ്സ് പ്രായമുണ്ടെന്നും ഇദ്ദേഹം പറയുന്നു. മൂത്ത പെണ്‍കുട്ടി ഒരു സർക്കാർ സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നു, രണ്ടാമത്തെയാള്‍ അമൃത പതിനൊന്നാം ക്ലാസിലും സുശീല ഏഴാം ക്ലാസിലും, കിരൺ ആറാം ക്ലാസിലും, ദിവ്യ അഞ്ചാം ക്ലാസിലും, മന്നത്ത് മൂന്നാം ക്ലാസിലും, കൃതിക രണ്ടാം ക്ലാസിലും, അംനീഷ് ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ലക്ഷ്മിയും വൈശാലിയുമാണ് ഒമ്പതാമത്തേയും പത്താമത്തേയും കുട്ടികള്‍. വൈശാലിക്ക് ശേഷമാണ് കുടുംബത്തിലേക്ക് ഒരു ആൺകുഞ്ഞ് എത്തുന്നത്. ഹരിയാനയിലെ സ്ത്രീ-പുരുഷ അനുപാതം ഇതിനോടകം തന്നെ നിരീക്ഷിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഈ സംഭവം പുറത്തുവരുന്നത്.




